സ്വര്‍ഗത്തില്‍ നമ്മുടെ ശരീരങ്ങള്‍ എങ്ങനെയുള്ളതായിരിക്കും?

ഈ ചോദ്യം എപ്പോഴെങ്കിലും നമ്മുടെ മനസ്സില്‍ ഉയര്‍ന്നു വന്നിട്ടുണ്ടാകാം. മരിച്ച് സ്വര്‍ഗത്തില്‍ പോയി കഴിയുമ്പോള്‍ നമ്മുടെ ശരീരങ്ങള്‍ ഇതു പോലെ തന്നെയായാരിക്കുമോ അതോ മറ്റൊരു തരത്തിലുള്ളതായിരിക്കുമോ? ഇതിനെ കുറിച്ച് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് എന്താണെന്ന് നോക്കാം.

സ്വര്‍ഗീയ ശരീരങ്ങളെ കുറിച്ച് ട്രെന്റ് സൂനഹദോസ് നാല് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ബൈബിള്‍ വഴിയും സഭാപാരമ്പര്യങ്ങള്‍ വഴിയും ദൈവം നമ്മുക്ക് നല്‍കിയിരിക്കുന്ന ജ്ഞാനത്തിലൂടെയാണ് ഈ നാല് കാര്യങ്ങള്‍ നാം മനസ്സിലാക്കുന്നതെന്ന് ട്രെന്റ് സൂനഹദോസ് പറയുന്നു.

 • സൂക്ഷ്മത അഥവാ Subtlety:
  സ്വര്‍ഗത്തിലെത്തിയ ആത്മാവിന്റെ ഒരു സ്വഭാവം സൂക്ഷ്മതയാണ്. ശരീരം പൂര്‍ണമായും ആത്മാവിന്റെ നിയന്ത്രണത്തിലായിരിക്കും. ആത്മാവും ശരീരവും തമ്മില്‍ വലിയ ഐക്യം ഉണ്ടായിരിക്കും. ഒരു ഭിത്തിയിലൂടെ അകത്തു കടക്കാന്‍ സ്വര്‍ഗീയര്‍ക്ക് കഴിയുന്നത് ഈ സൂക്ഷ്മ ശരീരം വഴിയാണ്.
 • ഊര്‍ജസ്വലത അഥവാ Agility
  യേശു സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തു നോക്കുക. അതു പോലെ കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് സഞ്ചരിക്കാന്‍ സ്വര്‍ഗീയ ശരീരങ്ങള്‍ക്ക് സാധിക്കും.
 • നിര്‍വികാരം അഥവാ Impassibility
  സ്വര്‍ഗീയ ശരീരങ്ങള്‍ക്ക് രോഗം ബാധിക്കുകയോ വൈകല്യങ്ങള്‍ ഉണ്ടാവകുയോ ഇല്ല.
 • മഹിമ അഥവാ Glory
  യേശുവിന്റെ രൂപാന്തരീകരണ സമയത്ത് കണ്ടതു പോലെ സ്വര്‍ഗീയശരീരങ്ങള്‍ക്ക് മഹിമയും തേജസ്സും ഉണ്ടാകും.

മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles