പീഡിതക്രിസ്ത്യാനികള്‍ക്കായി ഹംഗറി സര്‍ക്കാര്‍

വാഷിഗംടണ്‍ ഡിസി: പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്കു വേണ്ടി ലോകം ശബ്ദമുയര്‍ത്തണം എന്ന് ഹംഗേറിയന്‍ സെക്രട്ടറി ഫോര്‍ ദ് എയ്ഡ് ഓഫ് പെര്‍സിക്യൂട്ടഡ് ക്രിസ്ത്യന്‍സ് ട്രിസ്റ്റാന്‍ അസ്‌ബെജ് ആവശ്യപ്പെട്ടു.

നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ് എന്ന ചടങ്ങിലാണ് അസ്‌ബെജ് ഹംഗറി സര്‍ക്കാരിന് വേണ്ടി തന്റെ അഭിപ്രായം അറിയിച്ചത്. സേവ് ദ പെര്‍സിക്യൂട്ടഡ് ക്രിസ്ത്യന്‍സ് എന്ന സംഘടനയാണ് നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ് സംഘടിപ്പിച്ചത്.

‘മനുഷ്യവംശം മുഴുവനും എഴുന്നേറ്റ് പീഡിത ക്രിസ്ത്യാനികള്‍ക്കായി നിലകൊള്ളണം’ അസ്‌ബെജ് പറഞ്ഞു.

മറ്റ് മതങ്ങള്‍ പിന്‍ചെല്ലുന്നവരുടെ അതേ അന്തസ്സ് തന്നെയാണ് ക്രിസ്ത്യാനികള്‍ക്കും ഉള്ളത്. ക്രൈസ്തവ പീഡനങ്ങള്‍ എന്തു കൊണ്ട് വാര്‍ത്തയാകുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവര്‍ക്കെതിരെ വിവേചനമുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles