കാനഡയിലെ പ്രഥമ സീറോ മലബാര്‍ രൂപത ഉദ്ഘാടനം ചെയ്തു; പ്രഥമ മെത്രാനും സ്ഥാനമേറ്റു.

ടൊ​റ​ന്‍റോ: മിസിസാഗ ഇനി മുതല്‍ സീറോ മലബാര്‍ രൂപത. കാനഡയിലെ പ്രഥമ സീറോ മലബാര്‍ രൂപതയാണ് മിസിസാഗ. സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ വച്ച് നടന്ന ആഘോഷമായ ചടങ്ങളില്‍ രൂപതുയടെ ഔദ്യോഗിക ഉദ്ഘാടനവും പ്രഥമ മെത്രാന്‍ മാര്‍ കല്ലുവേലിന്റെ സ്ഥാനാരോഹണവും നടന്നു. സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഭാ​ര​ത​ത്തി​നു പു​റ​ത്ത് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ലാ​മ​ത്തെ രൂ​പ​ത​യാ​ണി​ത്.

അ​ജ​പാ​ല​ക​രും ആ​ത്മീ​യ ​ശു​ശ്രൂ​ഷ​ക​രും യേ​ശു​ക്രി​സ്തു​വി​ന്‍റെ മാ​തൃ​ക​യാ​ക​ണം പി​ന്തു​ട​രേ​ണ്ട​തെ​ന്നു ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ചൂ​ണ്ടി​ക്കാ​ട്ടി. പാ​വ​ങ്ങ​ളു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ളി​ലും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ന്‍റെ മോ​ച​ന​ത്തി​നു​മെ​ല്ലാ​മാ​ക​ണം മു​ൻ​ഗ​ണ​ന. ക്രി​സ്തു​വി​നെ​പ്പോ​ലെ സ​ഹ​ന​ത്തി​ന്‍റെ ജീ​വി​ത​ത്തി​നാ​യാ​ണ് അ​വ​ർ വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

കാ​ന​ഡ​യി​ലെ അ​പ്പ​സ്തോ​ലി​ക് നൂ​ണ്‍ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ലൂ​യി​ജി ബൊ​ണാ​സി, ടൊറന്‍റോ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ തോ​മ​സ് കോ​ളി​ൻ​സ്, ക​നേ​ഡി​യ​ൻ ബി​ഷ​പ്സ് കോ​ണ്‍ഫ​റ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​റി​ച്ചാ​ർ​ഡ് ഗാ​ന​ൻ, കോ​ട്ട​യം ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, ഷി​ക്കാ​ഗോ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, കാ​ന​ഡ​യി​ലെ ക​ൽ​ദാ​യ ബി​ഷ​പ് ബ​വാ​യ് സോ​റോ, കി​ങ്സ്റ്റ​ണ്‍ ആ​ർ​ച്ച്ബി​ഷ​പ് മി​ഷേ​ൽ മു​ൽ​ഹാ​ൾ, എ​ഡ്മി​ന്‍റ​നി​ലെ യു​ക്രേ​നി​യ​ൻ ബി​ഷ​പ് ഡേ​വി​ഡ് മോ​ട്ടി​യ​ക് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​തി​നെ​ട്ടു മി​ഷ​ൻ സെ​ന്‍റ​റു​ക​ളും ഏ​താ​നും വൈ​ദി​ക​രു​മെ​ന്ന നി​ല​യി​ൽ​നി​ന്ന് സ്വ​ന്ത​മാ​യി നാ​ലു ദേ​വാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ൻ​പ​തി​ലേ​റെ ആ​രാ​ധ​നാ​സ​മൂ​ഹ​ങ്ങ​ളും ഇ​രു​പ​ത്ത​ഞ്ചി​ലേ​റെ വൈ​ദി​ക​രും പ​ത്തി​ലേ​റെ സ​ന്യ​സ്ത​രും ആ​റു സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ളു​മെ​ന്ന നി​ല​യി​ലേ​ക്കു മി​സി​സാ​ഗ രൂ​പ​ത​യെ എ​ത്തി​ച്ച​തി​ൽ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ലി​നെ പേ​പ്പ​ൽ പ്ര​തി​നി​ധി ലൂ​യി​ജി ബൊ​ണാ​സി​യും ക​ർ​ദി​നാ​ൾ തോ​മ​സ് കോ​ളി​ൻ​സും അ​ഭി​ന​ന്ദി​ച്ചു. സു​വി​ശേ​ഷ​വ​ത്ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​ശ്വാ​സി​ക​ളെ​ല്ലാ​വ​രും മി​ഷ​ന​റി​മാ​രാ​യി മാ​റ​ണ​മെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

രൂ​പ​താ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ അ​രീ​ക്കാ​ട്ട്, ചാ​ൻ​സ​ല​ർ ഫാ. ​ജോ​ണ്‍ മൈ​ലം​വേ​ലി​ൽ, ഫി​നാ​ൻ​സ് ഓ​ഫീസ​ർ ഫാ. ​ജേ​ക്ക​ബ് എ​ട​ക്ക​ള​ത്തൂ​ർ, ഫാ. ​ഡാ​രി​സ് മൂ​ല​യി​ൽ, എ​ബി അ​ല​റി​ക്, ഡോ. ​സാ​ബു ജോ​ർ​ജ്, ജ​ന​റ​ൽ ക​ണ്‍വീ​ന​ർ​മാ​രാ​യ സോ​ണി ക​യാ​നി​യി​ൽ, ജോ​സ​ഫ് അ​ക്ക​ര​പ​ട്ടി​യാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles