ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 12)

പെസഹാ തിരുനാൾ ദിവസം
യഹൂദരെല്ലാം ദേവാലയത്തിൽ ഒന്നിക്കുന്ന
അവസരം.
തിരുക്കുടുംബം പതിവുകളൊന്നും തെറ്റിക്കാതെ മതാചാരനിഷ്‌ഠയോടെ
ജെറുസലേം ദേവാലയത്തിൽ എത്തുന്നു .

ദൈവിക പദ്ധതിക്ക് ജീവിതം പരിപൂർണ്ണമായി സമർപ്പിച്ചു കൊണ്ട്
ദൈവത്തിൻ്റെ വാഗ്ദാനങ്ങളിലും അവിടുത്തെ പരിപാലനയിലും
വിശ്വസിച്ചു കൊണ്ട്….,
ദൈവം പ്രവർത്തിക്കുന്ന വലിയ കാര്യങ്ങളെ
എളിമയോടെ എറ്റു പറഞ്ഞ്…. ,
എല്ലാ ദൈവിക വെളിപാടുകളെയും പ്രവചനങ്ങളെയും ഹൃദയത്തിൽ സംഗ്രഹിച്ച്,
മത ജീവിതത്തിൽ നിഷ്‌ഠ പുലർത്തി
ദൈവം ഏല്‌പിച്ചു കൊടുത്ത മകനെയും
വ്യക്തികളെയും ദൈവിക വഴികളിൽ നയിച്ച്
സഭയോടും കൂദാശകളോടും ചേർന്ന് സഭയ്ക്കു വേണ്ടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ……,
അങ്ങനെ ക്രിസ്തു ശിഷ്യരായിത്തീരുവാൻ മാതൃകയും പ്രചോദനവുമേകിയ മറിയം.

യേശുവിൻ്റെ ജീവിതം പരിശോധിക്കുമ്പോൾ,
മുപ്പതു വയസ്സുവരെ തൻ്റെ മാതാപിതാക്കൾക്ക് വിധേയനായി
നസ്രത്തിൽ കഴിഞ്ഞ യേശു
തൻ്റെ അമ്മയിൽ നിന്നും കണ്ടും കൊണ്ടും
അറിഞ്ഞ പല കാര്യങ്ങളും തൻ്റെ പരസ്യ ശുശ്രൂഷയുടെ സമയത്ത് പ്രകടമാക്കിയതായി കാണാം.

മക്കളുടെ ജീവിത വഴികളിൽ മാതാപിതാക്കൾക്ക്,
പ്രത്യേകിച്ച് അമ്മയ്ക്ക് എത്ര മാത്രം സ്ഥാനം വഹിക്കാനുണ്ടെന്ന് അമ്മമറിയം തൻ്റെ ജീവിതത്തിലൂടെ നമുക്കു കാണിച്ചു തന്നു.

നീ ഒന്നു കാതോർത്താൽ ……
പോയ കാലത്തെ ഒരു തലമുറയുടെ തേങ്ങലും നിശ്വാസവും നിനക്കു കേൾക്കാം.

ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം…
മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കാലം…
പെരുമഴയിൽ ചോരാതിരിക്കാൻ തലയ്ക്കു മീതെ ഒരു കൂര വയ്ക്കും മുമ്പേ അവർ ദേവാലയങ്ങൾ പണിതു.
ആ ദേവാലയങ്ങളിലേക്ക്,
തുണിത്തുമ്പിൽ കുഞ്ഞു മക്കളെയും കൂട്ടി പുലരികളിൽ ദൈവാരാധന നടത്തിയിരുന്ന ഒരു തലമുറ….

വിശ്വാസ സന്ദേഹങ്ങളെ ബലിപീഠത്തോടു ചേർത്തു വയ്ക്കാൻ അവർ മക്കളെ പഠിപ്പിച്ചു.
അങ്ങനെ അവർ നട്ടുവളർത്തി വടവൃക്ഷമാക്കിയ തിരുസഭയുടെ തണലിൽ നിന്നു കൊണ്ട്
പൂർവ്വിക മഹാ പൈതൃകത്തെ സ്മരിക്കണം.

” കർത്താവു പ്രവർത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അത്ഭുത കൃത്യങ്ങളും വരും തലമുറയ്ക്ക് വിവരിച്ചു കൊടുക്കണം.വരാനിരിക്കുന്ന തലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കൾ, അവ അറിയുകയും തങ്ങളുടെ മക്കൾക്ക് അവ പറഞ്ഞു കൊടുക്കുകയും ചെയ്യും”
( സങ്കീർത്തനങ്ങൾ 78 : 4, 6 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles