സുഡാനിലെ ശത്രുക്കള്‍ ‘ആത്മീയധ്യാന’ത്തിനായി മാര്‍പാപ്പയോടൊത്തു ചേരും!

വത്തിക്കാന്‍: സുഡാന്‍ ലോകത്തിലെ ഏറ്റവും അശാന്തമായ സ്ഥലങ്ങളില്‍ ഒന്നാണ്. നാല് ലക്ഷത്തോളം പേരാണ് തെക്കന്‍ സുഡാനിലെ ആഭ്യന്തര യുദ്ധങ്ങളില്‍ ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. സുഡാന്റെ ശത്രുപക്ഷങ്ങളിലുള്ള രണ്ടു നേതാക്കളെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ‘ആത്മീയ ധ്യാനം’ എന്നാണ് ഈ കൂടിക്കാഴ്ച അറിയപ്പെടുന്നത്.

തെക്കന്‍ സുഡാനീസ് പ്രസിഡന്റ് സാല്‍വ കീര്‍ഉം പ്രധാന പ്രതിപക്ഷ നേതാവും ആദ്യത്തെ വൈസ് പ്രസിഡന്റുമായ റീക്ക് മച്ചാറുമാണ് അടുത്ത ആഴ്ച വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നത്.

ഇവരോടൊപ്പം തെക്കന്‍ സുഡാനിലെ മറ്റ് നാല് വൈസ് പ്രസിഡന്റുമാരും ഒത്തു ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമാധനത്തിന്റെ പുത്തന്‍ പ്രതീക്ഷയിലേക്ക് ലോകം ആകാംക്ഷാപൂര്‍വമാണ് ഉറ്റുനോക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles