മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ 31-ാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ 31-ാം ദിവസം ~

പ്രിയ മക്കളെ, എല്ലാവിധത്തിലും എന്റെ വിമലഹൃദയത്തിന പ്രതിഷ്ഠ നടത്തിയതിന്റെ ഉറപ്പ് നല്‍കുക. ഈ വിളിക്കു വേണ്ടി പ്രയത്‌നിക്കുന്നവരെ നേര്‍വഴി നയിക്കാനും സംരക്ഷിക്കാനും ഞാനും ആഗ്രഹിക്കുന്നു. ദൈവത്തിന്റെ ദൃഷ്ടിയില്‍ ഇങ്ങനെയുള്ള ആത്മാക്കളാണ് ദൈവത്തിന്റെ കൃപ കണ്ടെത്തുന്നത്.

ദൈവത്തിന്റെ ഈ ആഗ്രഹത്തിന്റെ അളവുകളില്ലാത്ത സ്‌നേഹത്തെക്കുറിച്ച് ധ്യാനിക്കുവാന്‍ ഞാന്‍ സഹായിക്കാം. എന്റെ ഹൃദയത്തിലൂടെയാണ് യേശു നിങ്ങളുടെ അടുത്തേക്ക് വന്നത്. അതുകൊണ്ട് എന്റെ ഹൃദയത്തിലൂടെതന്നെ എല്ലാ ഹൃദയങ്ങളെയും യേശുവിന്റെ ഹൃദയവുമായി ഒന്നിപ്പിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. യേശുവിന് എന്നോടുള്ള സ്‌നേഹത്തില്‍ നിന്നാണ് എല്ലാ ആത്മാക്കള്‍ക്കുമുള്ള കൃപകള്‍ ഉളവാകുന്നത്.

സ്വര്‍ഗ്ഗത്തിന്റെ എല്ലാ സമ്പത്തും ഈ ആത്മാക്കള്‍ക്ക് വിതരണം ചെയ്യുന്നതും എന്റെ വിമലഹൃദയം പോലും അവര്‍ക്ക് പങ്കിടണമെന്നും യേശു ആഗ്രഹിക്കുന്നു. പരിമിതമായ സമയമേ അവശേഷിച്ചിട്ടുള്ളു. ആയതുകൊണ്ട് എല്ലാ ആത്മാക്കളും സ്വര്‍ഗ്ഗത്തിന്റെ ഈ ദാനം സ്വീകരിക്കുവാന്‍ എന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠ നടത്തുവാന്‍ ഒരുമിച്ചു വിളിച്ചുകൂട്ടുവിന്‍. എല്ലാവരും ഒരുമിച്ചു വരുക, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞുതരാം. നേതൃത്വം നല്‍കുന്നവര്‍ക്ക് പരിശുദ്ധാത്മാവിന്റെ ശക്തിയും കൃപയും ഞാന്‍ നല്‍കും. ഈ ദാനങ്ങളിലൂടെ അവര്‍ അനേകരം സുവിശേഷവല്‍ക്കരിക്കുകയും അങ്ങനെ നമുക്ക് ഒരുമിച്ചു ദൈവത്തിന്റെ ഈ ഉല്‍ക്കടമായ ആഗ്രഹത്തെ പൂര്‍ത്തീകരിക്കാം. എന്റെ പ്രിയമക്കളെ, നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും ഭക്തിയും ഈ വിഷയത്തിലേക്കു തിരിക്കണമെന്ന് ഞാനപേക്ഷിക്കുന്നു.

നേര്‍വഴി നയിക്കല്‍: ഒരേ വാക്കില്‍ പറയുകയാണെങ്കില്‍ ഈ കാലഘട്ടത്തിലെ അപ്പസ്‌തോലന്മാര്‍ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യന്മാരായിരിക്കും. ഒത്തുതീര്‍പ്പുകളില്ലാതെ സുവിശേഷ സത്യങ്ങള്‍ പഠിപ്പിക്കുന്നവരായിരിക്കും. ഈ ലോകത്തിനു തെറ്റായ ധാരണകള്‍ നല്‍കാതെ, സുവിശേഷത്തിന്റെ ഇടുങ്ങിയ വഴികളായ നഗ്നസത്യങ്ങള്‍ അവര്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരും. കൈകളില്‍ ജപമാലയും തോളില്‍ കുരിശും അവര്‍ വഹിക്കും. അവരുടെ കണ്ണുകളില്‍ ക്രിസ്തുവിന്റെ പ്രകാശവും ഹൃദയങ്ങളില്‍ മേരിയുടെ പേരും കൊത്തിവച്ചിട്ടുണ്ടാകും. ദൈവത്തിന്റെ ആഗ്രഹപ്രകാരം ദൈവകൃപയാല്‍ ഐക്യപ്പെടുന്ന ഒരു സൈന്യത്തെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിലൂടെ ഒരുക്കപ്പെടുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശം: ഈ വിളിയുടെ ലക്ഷ്യത്തിലേക്കു നീങ്ങുന്നവര്‍ തീജ്ജ്വാലകളാല്‍ കത്തിജ്വലിക്കുന്ന ഹൃദയം, ഒരിക്കലും അണഞ്ഞുപോകാത്തതും ഒന്നിനും തണുപ്പിക്കാന്‍ പറ്റാത്തതും, എന്നാല്‍ പരിശുദ്ധ മറിയത്തിന്റെ ഹൃദയത്തിന്റെ ഊഷ്മളത അനുഭവിക്കുന്നവരുമായിരിക്കും. കാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടത്തില്‍ പരിശുദ്ധ മറിയത്തിന്റെ ശുശ്രൂഷയ്ക്കായി നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്തില് നടക്കുന്ന സംഭവങ്ങളില്‍നിന്നും വ്യക്തമായ അടയാളങ്ങളില്‍ നിന്നും യുദ്ധം അതിന്റെ അന്ത്യ മുഹൂര്‍ത്തത്തിലാണെന്ന് മനസ്സിലാക്കാം. ഓരോ ദിവസവും അതിന്റെ വിജയത്തിനായി നമുക്ക് യുദ്ധം ചെയ്യാം. കുരിശിന്റെ ദാനത്താലും അതിന്റെ ഭാരത്താലും നമ്മെ ശക്തിപ്പെടുത്തും. അവസാനം ഉയിര്‍പ്പിന്റെ ആഹ്ലാദത്താല്‍ നിറയ്ക്കപ്പെടും.

നമ്മുടെ ഓട്ടം ഓടിക്കഴിയുമ്പോള്‍, വിജയത്തിന്റെ കിരീടം സ്വീകരിക്കുമ്പോള്‍, നമ്മുടെ അമ്മയുടെ ഹൃദയമാണ് നമ്മെ നയിച്ചതെന്ന് നമുക്കു മനസ്സിലാകും. ഒരു മനുഷ്യനുപോലും മനസ്സിലാക്കാന്‍ പറ്റാത്തവിധം കുഴികളില്‍ നിന്നും കെണികളില്‍ നിന്നും ഒരാത്മാവിനെ അമ്മയുടെ പുണ്യത്താല്‍ നയിക്കും. അമ്മയ്ക്ക് മാത്രമെ അതിനു സാധിക്കൂ. അവസാന വിജയത്തിന്റെ ഉറപ്പാണ് നമ്മുടെ പ്രതിഷ്ഠ.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, അങ്ങയുടെ മാതൃഹൃദയത്തിന്റെ ആലിംഗനത്തിലും നീ മേലങ്കിയുടെ സംരക്ഷണത്തിലും ഞങ്ങളെ ഒളിപ്പിക്കണമെ. എന്നെക്കുറിച്ചുള്ള ദൈവീക പദ്ധതി അറിയുവാന്‍ എന്നെ സഹായിക്കണമെ.

‘ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്ക് വന്നതും – സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.’ യോഹ. 18:37

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles