ഇന്നത്തെ വിശുദ്ധന്‍: വി. പീറ്റര്‍ ഡാമിയന്‍

പീറ്റര്‍ ഡാമിയന് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. ഒരാള്‍ പീറ്ററിനെ വളരെ അവഗണനയോടെയാണ് കണ്ടിരുന്നത്. അതിനാല്‍ പുരോഹിതനായിരുന്ന രണ്ടാമത്തെ സഹോദരന്‍ പീറ്ററിനെ തന്റെ കൂടെ കൂട്ടി, പഠിപ്പിച്ച് ഒരു പ്രഫസറാക്കി. താപസതുല്യമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന പീറ്റര്‍ അനേകം മണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. വൈകാതെ അദ്ദേഹം സന്ന്യാസിയായി. സ്റ്റീഫന്‍ ഒന്‍പതമാന്‍ പാപ്പാ പീറ്ററിനെ ഓസ്തിയായിലെ കര്‍ദിനാള്‍-ബിഷപ്പായി നിയമിച്ചു. സന്ന്യാസജീവിതത്തിലെ വിശുദ്ധി പുനര്‍സ്ഥാപിക്കുന്നതിനായി അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. അന്ത്യനാളുകളില്‍ തന്റെ മെത്രാന്‍സ്ഥാനം ഉപേക്ഷിച്ചു വീണ്ടും ഒരു താപസനായി ജീവിക്കുവാന്‍ അദ്ദേഹം പാപ്പായുടെ അനുവാദം യാചിച്ചു. 1072 ഫെബ്രുവരി 22 ന് അദ്ദേഹം മരണമടഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles