വി. കൊച്ചുത്രേസ്യയോടുള്ള നൊവേന ഒൻപതാം ദിവസം

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 
: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു . ഈപുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,
സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു.വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,പാപങ്ങളുടെ മോചനത്തിലും,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍

1 സ്വർഗ്ഗ 1 നന്മ 1 ത്രിത്വ

നവനാൾ ഒമ്പതാം ദിന പ്രാർത്ഥന

സ്നേഹം തന്നെയായ ദൈവമേ, അവിടുത്തെ സ്നേഹത്തിന്റെ ശക്തിയാൽ വിശുദ്ധ കൊച്ചുത്രേസ്യാ തന്നെത്തന്നെ എളിമപ്പെടുത്തികൊണ്ടു ശിശുസഹജമായ നിഷ്കളങ്കതയോടെ അങ്ങേയ്ക്ക് സ്വയം സമർപ്പിക്കുകയും, മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തുവല്ലോ. ആ ഉദ്യമത്തിൽ നിന്ന് ഇന്നും അവൾ വിരമിക്കാതെ നിരന്തരം പ്രവർത്തനനിരതയായിരിക്കുന്നു. അവളെ ഉജ്വലിപ്പിച്ച അതെ സ്നേഹത്താൽ ഞങ്ങളും നിറയുവാൻ കനിയണമേ. അങ്ങനെ ഈ പുണ്യവതിയെ അനുകരിച്ചുകൊണ്ടു അവിടുത്തേ സ്നേഹം ലോകാതിർത്തികൾ വരേ വ്യാപിപ്പിക്കുവാൻ ഞങ്ങൾ ഓരോരുത്തരും അർഹരാകട്ടെ. അങ്ങയെ ‘എന്റെ പിതാവേ’ എന്ന് വിളിച്ചുകൊണ്ടു ഗാഢമായി സ്നേഹിച്ച വിശുദ്ധ കൊച്ചുത്രേസ്യാ തന്റെ എളിയ ജീവിതം കൊണ്ട് യഥാർത്ഥത്തിൽ അങ്ങയിലേക്ക് എത്തിച്ചേരുവാനുള്ള കുറുക്കു വഴി ഞങ്ങൾക്ക് കാണിച്ചുതരികയായിരുന്നു. സ്നേഹത്താൽ പ്രകാശിതമായ ആ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് അങ്ങേ മക്കളായ ഞങ്ങൾ സ്വർഗ്ഗീയ ഗേഹത്തിൽ വന്നണയുവാൻ കനിവുണ്ടാകണമെന്നു അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു ആമ്മേൻ.

വിശുദ്ധ ഗ്രന്ഥ വായന
(മത്തായി 6: 5 – 8)

നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്‌. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ്‌ ഇഷ്‌ടപ്പെടുന്നത്‌. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.
എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും.
പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌.
നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ്‌ അറിയുന്നു.

നവനാൾ ജപം

ഉണ്ണീശോയുടെ / വിശുദ്ധ കൊച്ചുത്രേസ്യായെ / അഗാധമായ സ്നേഹത്താലും / നിഷ്കളങ്കതയാലും / സ്വർഗ്ഗീയമായ ആനന്ദത്താലും / അങ്ങയുടെ / ഈ ലോക ജീവിതം / ഉത്‌കൃഷ്ടമായിരുന്നുവല്ലോ. / നിന്റെ നന്മകളിൽ / പ്രസാദിച്ച / ദൈവം / നിന്നെ മഹത്വമണിയിക്കുകയും / നിഷ്കളങ്കതയുടെ / മാതൃകയായി / ഞങ്ങൾക്ക് / നൽകുകയും ചെയ്തു. / എന്റെ സ്വർഗ്ഗ വാസം / ഭൂമിയിൽ / നന്മ ചെയ്യുന്നതിനായി / ഞാൻ ചിലവഴിക്കുമെന്നും / കാലത്തിന്റെ അവസാനം വരെ / ആ ജോലിയിൽ നിന്ന് / ഞാൻ വിരമിക്കുകയില്ലെന്നുമുള്ള / നിന്റെ വാഗ്ദാനം / അനുസ്മരിച്ചു / ഞങ്ങളുടെ / പ്രത്യേകമായ ഈ ആവശ്യം ( നമ്മുടെ നിയോഗങ്ങൾ മൗനമായി സമർപ്പിക്കാം ) നിന്റെ ദിവ്യമണവാളനായ / ഈശോയിൽ നിന്നും / ഞങ്ങൾക്ക് സാധിച്ചു തരേണമേ. / നിന്നെ പോലെ / ദൈവത്തെയും / മനുഷ്യരെയും / സേവിച്ചു / ശുശ്രൂഷിച്ചു / വിശ്വാസ തികവോടെ / ജീവിതം നയിക്കുവാൻ / ഞങ്ങൾക്കുവേണ്ടി / യേശുനാഥനോട് / പ്രാർത്ഥിക്കേണമേ. / ആമ്മേൻ

1 സ്വർഗ്ഗ 1 നന്മ 1 ത്രീത്വ (പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്ക് വേണ്ടി)

വിശുദ്ധ കൊച്ചുത്രേസ്യായെ, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ഇതാ അങ്ങയുടെ പാദാന്തികത്തിൽ ഞങ്ങൾ അർപ്പിക്കുന്നു. സ്നേഹത്താൽ ജ്വലിക്കുന്ന ഒരാത്മാവിന് നിഷ്‌ക്രിയമായി തുടരാൻ കഴിയുകയില്ല എന്നരുൾ ചെയ്ത അങ്ങയിൽ ആശ്രയിച്ചുകൊണ്ടു ഞങ്ങൾ അർപ്പിക്കുന്ന ഈ യാചനകൾ കനിവോടെ കേട്ടരുളണമെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

വിശുദ്ധ കൊച്ചുത്രേസ്യായുടെ ലുത്തിനിയ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ അനുഗ്രഹിക്കണമേ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

(ഞങ്ങളെ അനുഗ്രഹിക്കേണമേ)
⬇️

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ

പരിശുദ്ധാത്മാവായ ദൈവമേ

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ

(ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ)
⬇️

പരിശുദ്ധ വിജയമാതാവേ:

നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ:

ദൈവത്തിന്റെ വിശ്വസ്ത ദാസിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

കാരുണ്യം നിറഞ്ഞ സ്നേഹത്തിന് പാത്രമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

മിശിഹായുടെ ദിവ്യമണവാട്ടിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ സമ്മാനമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

അനുസരണത്തിന്റെ മാതൃകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവേഷ്ടങ്ങളെ അത്യധികം സ്നേഹിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

ഉണ്ണിയേശുവിന്റെ സ്വന്തമായ കൊച്ചുറാണി:

സമാധാനത്തിന്റെ സ്നേഹിതയെ:

ക്ഷമയുടെ ദർപ്പണമേ:

ത്യാഗത്തിന്റെ പര്യായമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ക്ഷമിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ വിശുദ്ധ കൊച്ചുത്രേസ്യായെ:

ആശ്രിതരുടെ ആലംബമേ:

യേശുവിന്റെ ദിവ്യപ്രണയിനിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

തിരുമുഖനാഥനെ ഗാഢമായി സ്നേഹിച്ചവളെ:

ദൈവതിരുമുമ്പിൽ ഞങ്ങളുടെ ശക്തയായ അഭിഭാഷികയെ:

പ്രാർത്ഥനയിൽ അഭിവൃദ്ധിപ്രാപിച്ചവളെ:

സ്വർഗ്ഗത്തിൽ നിന്നും നിരന്തരം റോസാപൂക്കൾ വർഷിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയവാസം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി ചിലവഴിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

അപേക്ഷകൾ ഉപേക്ഷിക്കാത്ത വിശുദ്ധ കൊച്ചുത്രേസ്യായെ:

നിർമ്മല കന്യകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവമഹത്വത്താൽ ജ്വലിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്നേഹത്താൽ ജ്വലിക്കുന്ന ചെറുപുഷ്പമേ:

വണക്കത്തിന് യോഗ്യയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ലാളിത്യപൂർണ്ണയായ കന്യകയെ:

അസാധാരണ വിവേകത്തിനുടമയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ വനിയിൽ വിരിഞ്ഞ റോസാപുഷ്പമേ:

ദിവ്യസ്നേഹത്തിന് പാത്രമായ കൊച്ചുറാണി:

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ

പ്രാർത്ഥിക്കാം

ഓ ദൈവമേ അങ്ങയുടെ അനന്ത സ്നേഹത്താൽ വിശുദ്ധ കൊച്ചുത്രേസ്യായെ ഉജ്വലിപ്പിക്കുവാൻ അങ്ങ് തിരുവുള്ളമായല്ലോ. ഈ കന്യകയുടെ മാധ്യസ്ഥ്യം വഴി പൈശാചീകശക്തികളിൽ നിന്നും ഞങ്ങൾ രക്ഷിക്കപ്പെടുവാൻ അങ്ങ് കൃപ ചെയ്യുകയും, അവളെ പോലെ ഗാഢമായി അങ്ങയെ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുത്തുവാനും ഞങ്ങളെ അർഹരാക്കുകയും ചെയ്യണമേ ആമ്മേൻ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ : വിശുദ്ധ കൊച്ചുത്രേസ്യായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

പ്രാർത്ഥിക്കാം

കൃപാസാഗരമായ ദൈവമേ, അങ്ങയുടെ മഹിമയ്ക്കായി ഞങ്ങൾ അർപ്പിക്കുന്ന ഈ പ്രാർത്ഥനകൾ കാരുണ്യപൂർവ്വം ശ്രവിക്കേണമേ. അങ്ങേ പ്രഭാകിരണങ്ങൾ ഞങ്ങളിലേക്ക് വീശണമേ. ധന്യായ വിശുദ്ധ കൊച്ചുത്രേസ്യാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നത് അവിടുത്തെ സ്നേഹം ഞങ്ങളും അനുഭവിക്കുന്നതിനു വേണ്ടിയാണല്ലോ. അവളുടെ നിഷ്കളങ്ക സ്നേഹത്തിന് മുൻപിൽ കീഴടങ്ങുവാൻ തിരുവുള്ളമായ അങ്ങയെ ആത്മാർത്ഥമായി സ്നേഹിക്കുവാൻ അവളുടെ മാതൃകയിലൂടെ അങ്ങ് ഞങ്ങളെ പഠിപ്പിച്ചു. സ്വർഗ്ഗീയ പുണ്യറോസപ്പൂവായ വിശുദ്ധ കൊച്ചുത്രേസ്യായെ, ജീവിതാന്ത്യം വരെ നിന്റെ നിഷകളങ്കതയ്ക്ക് ഭംഗം വരാതെ അവിടുത്തെ സ്നേഹഭാജനമായി നീ തീർന്നുവല്ലോ. ക്രിസ്തുനാഥനിലുള്ള നിന്റെ തീവ്രമായ ആശ്രയത്തിലൂടെ ഏറ്റം നിസ്സാരമായ ജോലികൾ പോലും അതീവ വിശ്വസ്തതയോടും പവിത്രതയോടും കൂടെ നീ നിർവഹിച്ചു. നിന്റെ സ്വർഗീയ വാസത്തിൽ ആനന്ദിച്ചു കൊണ്ട്, നീ തെളിച്ച കുറുക്കുവഴിയിലൂടെ ആയിരങ്ങൾ അവിടുത്തെ സ്നേഹിക്കുന്നത് നീ കാണുന്നവല്ലോ. സ്വർഗ്ഗീയാരാമത്തിൽ നിന്നും നീ വർഷിക്കുന്ന റോസപുഷ്പങ്ങൾ യഥാർത്ഥത്തിൽ ദൈവസ്നേഹത്തിന്റെ മഞ്ഞു കണങ്ങൾ ആണല്ലോ. നിന്നിൽ ആശ്രയിക്കുന്ന ഞങ്ങളെ ഒരുനാളും കൈവിടാതെ കാത്തുകൊള്ളണമേ. അങ്ങനെ നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തെ പ്രതീക്ഷിച്ചുകൊണ്ട് സദാ ജാഗരൂഗതയോടെ വർത്തിക്കുവാൻ ഞങ്ങൾ പരിശീലിക്കട്ടെ. പരമകാരുണ്യവാനായ ദൈവമേ അങ്ങേ സ്നേഹാഭാജനമായ വിശുദ്ധ കൊച്ചുത്രേസ്യാ വഴി ഞങ്ങൾ അർപ്പിക്കുന്ന പ്രാർത്ഥനകൾ കേട്ടരുളേണമേ ആമ്മേൻ.

നല്ല ദൈവമേ അങ്ങയുടെ സ്നേഹഭാജനമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ ഇരുപത്തിനാല് വർഷത്തെ ഭൗമീക വാസത്തിൽ അങ്ങ് വർഷിച്ചിട്ടുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് പ്രതിനന്ദിയായി… ( 24 ത്രീത്വ സ്തുതി )


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles