വിശുദ്ധ ജോൺ പോൾ പാപ്പായോടുള്ള നൊവേന എട്ടാം ദിവസം

എട്ടാം ദിവസത്തെ പ്രാർത്ഥന

ഈശോയെ അങ്ങയുടെ അമ്മയെ എനിക്കു തന്നതിനെ ഓർത്തു അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു. ആ അമ്മയെ സ്നേഹിക്കാനും ആ അമ്മയുടെ പുണ്യപൂർണ്ണതയിലേയ്ക്ക് വളരുവാനും എന്നെ സഹായിക്കേണമേ. വിശുദ്ധ ജോൺ പോൾ പാപ്പ കന്യകാമറിയത്തോടു ചേർന്നു ജീവിച്ചതു പോലെ എന്റെ ജീവിതവും അങ്ങയുടെ അമ്മയോടു ചേർത്തു വയ്ക്കാൻ കൃപ നൽകണമേ. എന്റെ ഈശോയെ അങ്ങയു ടെ കൃപയിലും നന്മയി ലും ആശ്രയിച്ചു പാപ്പയു മധ്യസ്ഥതയാൽ ഇപ്പോൾ പ്രത്യാശപൂർ അപേക്ഷിക്കുന്ന ഈ അനുഗ്രഹം ……. എനിക്കു സാധിച്ചു തരണമേ.
ആമ്മേൻ

3സ്വർഗ്ഗ 3നന്മ 3ത്രിത്വ

നവനാൾ ജപം

സ്വർഗ്ഗീയ വരങ്ങളാൽ വി. ജോൺ പോൾ രണ്ടാമനെ/ അലങ്കരിക്കുവാൻ തിരുമനസ്സായ ദൈവമേ / അങ്ങയുടെ തിരുസുതനായ /ഈശോമിശിഹാ യുടേയും / മാതാവും കന്യകയുമായ /മറിയത്തിന്റേയും / നീതിമാനായ മാർ യൗസേപ്പിന്റെയും / വിശുദ്ധരുടെയും / രക്തസാക്ഷികളുടെയും/നീതിമാന്മാരുടെയും / സുകൃതങ്ങളും പ്രാർത്ഥനകളും പരിഗണിച്ച് /ബലഹീനരും പാപികളുമായ / ഞങ്ങളുടെ യാചനകളും പ്രാർത്ഥ നകളും / കരുണാപൂർവ്വം സ്വീകരിക്കണമേ. അങ്ങയെ പ്രസാദിപ്പിച്ച വിശുദ്ധ ജോൺ പോളിന്റെ / മദ്ധ്യസ്ഥതയാൽ
ഞങ്ങൾ യാചിക്കുന്ന / പ്രത്യേക അനുഗ്രഹം / (മൗനമായി പറയുക) ഞങ്ങൾക്കു നൽകി /ഞങ്ങളെയും /ഞങ്ങളുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഈ നൊവേനയിൽ / പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ.

സമാപനപ്രാർത്ഥന

ദൈവമേ സർവ്വശക്തനായ പിതാവേ, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ മദ്ധ്യസ്ഥതയാൽ ആത്മീയവും ശാരീരികവും മാനസികവുമായി ക്ലെശങ്ങൾ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. രോഗികൾക്ക് സൗഖ്യവും മാനസികമായി ബുദ്ധിമുട്ടുന്നവർക്ക് സമാശ്വാസവും നൽകേണമേ നമ്മുടെ കർത്താവ് ഇശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധത്മാവിന്റെ സഹവാസവും നമ്മുടെ സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ പാപ്പായുടെ അപേക്ഷകളാൽ നാം എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും +എപ്പോഴും +എന്നേക്കും.
ആമേൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles