വി. ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളെ വിശുദ്ധപദവിയിലേക്കുയര്‍ത്തുന്ന നടപടികള്‍ ആരംഭിച്ചു

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ മാതാപിതാക്കളെ വിശുദ്ധപദവിയിലേക്കുയര്‍ത്താനുള്ള നടപടികള്‍ പോളണ്ടില്‍ ഔദ്യോഗികമായി ആരംഭിച്ചു.

ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മ സ്ഥലമായ വഡോവിസിലുള്ള പ്രസന്റേഷന്‍ ഓഫ് വെര്‍ജിന്‍ മേരി ബസിലിക്കയിലാണ് കരോള്‍ വൊയ്റ്റീവയുടെയും എമിലിയ വൊയ്റ്റീവയുടെയും നാമകരണ നടപടികള്‍ക്ക് ഇന്നലെ മേയ് 7 ന് ആരംഭം കുറിച്ചത്.

ചടങ്ങില്‍ മുന്‍ മാര്‍പാപ്പായുടെ മാതാപിതാക്കള്‍ വീരോചിതമായ പുണ്യജീവിതം നയിച്ചിരുന്നോ എന്നു പരിശോധിക്കാന്‍ നിയുക്തരായ ട്രബ്യൂണലിന് ഇന്നലെ ക്രാക്കോ അതിരൂപത രൂപം കൊടുത്തു.

ട്രൈബ്യൂണലിന്റെ പ്രഥമ സെഷനെ തുടര്‍ന്ന് ക്രാക്കോ ആര്‍ച്ചുബിഷപ്പ് മാരെക്ക് യെഡ്രാഷവ്‌സ്‌കിയുടെ നേതൃത്ത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles