അന്തോണീസ് പുണ്യവാളന്റെ അത്ഭുതപ്രവര്‍ത്തനങ്ങള്‍

മരിച്ചവൻ എഴുന്നേൽക്കുന്നു

ഒരിക്കൽ അന്തോണീസ് പ്രസംഗിച്ചുകൊണ്ട് നിൽക്കുമ്പോൾ മരിച്ച ഒരു യുവാവിന്റെ മൃതശരീരവും ആയി ചിലർ അവിടെ വന്നു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ യുവാവ്. ഈ കുടുംബത്തിലെ ആശ്രിതർ ശവമഞ്ചത്തിന് ചുറ്റും നിന്ന് കരഞ്ഞു.അന്തോനീസിന്റെ മനസ്സലിഞ്ഞു. അദ്ദേഹം സ്വർഗ്ഗത്തിലേക്ക് നോക്കി. അതിനു ശേഷം ശവമഞ്ചത്തെ തൊട്ട് പറഞ്ഞു:”യുവാവേ എഴുന്നേൽക്കുക” പെട്ടെന്ന് അവൻ ചാടി എഴുന്നേറ്റു. ജനം ദൈവത്തെ സ്തുതിച്ചു.

പ്രകൃതിശക്തികളെ വിലക്കുന്നു

ലിമോഗ എന്ന സ്ഥലത്ത് അന്തോണിസ് പ്രസംഗിക്കുന്ന സമയം. ആയിരങ്ങൾ പ്രസംഗം കേൾക്കാൻ തടിച്ചുകൂടി ഇരിക്കുകയാണ്. പെട്ടെന്ന് ശക്തമായ മഴ വന്നു. ജനം അസ്വസ്ഥരാകാൻ തുടങ്ങി. ഉടനെ അന്തോണിസ് കൈകളുയർത്തി പ്രാർത്ഥിച്ചു. അത്ഭുതം!പ്രസംഗ സ്ഥലത്ത് ഒരു തുള്ളി വെള്ളം പോലും വീണില്ല. ചുറ്റും ഭയങ്കരമായ മഴയും!

ഒരേ സമയം രണ്ടു സ്ഥലത്ത്

ദക്ഷിണ ഫ്രാൻസിലെ മൗണ്ട് പെല്ലിയർ ആശ്രമത്തിൽ താമസിച്ച് പാഷണ്ഡികളോട് ധർമ്മ സമരം ചെയ്യുന്ന അവസരം. 1225 ലെ ഉയർപ്പ് തിരുന്നാൾ ദിവസം. ഭദ്രാസന പള്ളിയിൽ അച്ചൻ ജനക്കൂട്ടത്തോട് പ്രസംഗിക്കുകയാണ്. പ്രസംഗത്തിനിടയിൽ ആണ് താൻ ഈ സമയം ആശ്രമത്തിൽ പാട്ടു കുർബാന ചൊല്ലാമെന്ന ഏറ്റിരുന്ന കാര്യം ഓർമ്മ വന്നത്. പെട്ടെന്ന് അദ്ദേഹം ദൈവമേ എന്ന് വിളിച്ചു. പ്രസംഗം മുറിഞ്ഞുപോയി. ശിരോവസ്ത്രം കൊണ്ട് മുഖം മറച്ച് ധ്യാന ചിന്തകൻ ആയി അവിടെ ഇരുന്നു. അന്തോണി അച്ചന്റെ ദിവ്യത്വം അറിയാവുന്ന ശ്രോതാക്കൾ ഒന്നും പ്രതികരിച്ചില്ല. ഇതേസമയം അന്തോണീസ് ആശ്രമ ദേവാലയത്തിലെത്തി. കുർബാനയ്ക്ക് ഉള്ള കൃത്യസമയം. ഉടനെ അവിടെ ബലിയർപ്പിച്ചു. കുർബാനയ്ക്ക് ശേഷം അവിടെ അച്ചനെ ആരും കണ്ടവരില്ല. അച്ചൻ തിരികെ എത്തി. ഈ സമയം ഭദ്രാസന പള്ളിയിൽ ധ്യാനനിമഗ്നനായി ഇരിക്കുന്ന അന്തോണിസ് ഉണർന്നു.തന്റെ പ്രസംഗത്തിന്റെ ബാക്കി തുടർന്നു. ഒരേ സമയം രണ്ടു സ്ഥലത്ത് അന്തോണിസ് പ്രത്യക്ഷപ്പെട്ടു.

അത്ഭുതപ്രവർത്തനവരം ലഭിച്ച വി.അന്തോനീസേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles