ശ്രീലങ്കയില്‍ നടമാടിയത് ഐഎസ് ഭീകരത

കൊളംബോ: മുന്നൂറിലേറെ പേരുടെ മരണത്തിനിടയാക്കി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടമാടിയത് ഇസ്ലാമിക സ്റ്റേറ്റിന്റെ ഭീകരതയാണെന്ന് സ്ഥിരീകരണം. ഇസ്ലാമിക് സ്റ്റേറ്റ് വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കൊളംബോയിലെ പള്ളികളിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 321 പേരോളം കൊല്ലപ്പെടുകയും 500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ന്യൂസ് ഏജന്‍സിയായ ആമാഖിലൂടെയാണ് നരഹത്യയ്ക്ക് തങ്ങളാണ് ഉത്തരവാദികളെന്ന് ഐഎസ് വെളിപ്പെടുത്തിയത്.

ദ നാഷനല്‍ തൗഹീദ് ജമാഅത്ത് എന്ന പേരില്‍ ശ്രീലങ്കയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘനയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ശ്രീലങ്കന്‍ ഉദ്യേ്ാഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. അവരുടെ പിന്നില്‍ അന്താരാഷ്ട്ര പിന്തുണയുണ്ടെന്നും സംശയിക്കപ്പെടുന്നതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles