കന്യാസ്ത്രീകള്‍ പാനമയില്‍ പാപ്പായുടെ മുന്നില്‍ റോക്ക് ആന്‍ റോള്‍ അവതരിപ്പിക്കും
അവര്‍ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. ചിലി, ജപ്പാന്‍, ഇക്വഡോര്‍, ചൈന, കോസ്റ്റ റിക്ക എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ സംഗീതപരിപാടുകള്‍ അവതരിപ്പിച്ച് യൂട്യൂബില്‍ വന്‍ ജനപ്രീതി നേടിയവരാണ്. ദശലക്ഷക്കണക്കിന് പേരാണ്് കന്യാസ്ത്രീകളുടെ പരിപാടികള്‍ കണ്ടത്.
കന്യാസ്ത്രീ വസ്ത്രത്തിലാണ് അവര്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. പാനമയില്‍ നടക്കുന്ന ലോക യുവജനസമ്മേളനത്തിലാണ് കന്യാസ്ത്രീകള്‍ റോക്ക് ആന്‍ഡ് റോള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്.
‘ഇത് സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള വേറിട്ട ഒരു മാര്‍ഗമാണ്. നമ്മുടെ ശക്തി പ്രദര്‍ശിപ്പിക്കുകയാണ്, സംഗീതത്തിലൂടെ’ ഗിത്താറിസ്റ്റായ സി. ഇവോണ്‍ പറഞ്ഞു.
സ്‌നേഹം, സന്തോഷം, പ്രത്യാശ എന്നീ ക്രിസ്തീയ മൂല്യങ്ങള്‍ പ്രഘോഷിക്കുന്നവയാണ് കന്യാസ്ത്രീകളുടെ സംഗീതം. ഇരുപതു ലക്ഷത്തോളം പേരാണ് യൂ ട്യൂബില്‍ ഇത് കണ്ടത്.