സാന്തോം പാസ്റ്റര്‍ സെന്ററിന്റെ രജതജൂബിലി ആഘോഷിച്ചു

റോം: ​​​റോ​​​മി​​​ലെ പ്ര​​​വാ​​​സി​​​ക​​​ളാ​​​യ സീ​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ള്‍​ക്കാ​​​യി സ്ഥാ​​​പി​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്ന സാ​​​ന്തോം പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ റോ​​​മി​​​ലെ പ്ര​​മു​​ഖ മ​​​രി​​​യ​​​ന്‍ തീ​​​ര്‍​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ ദി​​​വി​​​നോ അ​​​മോ​​​രെ​​​യി​​​ല്‍ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടെ ന​​​ട​​​ന്നു.

രാ​​​വി​​​ലെ 10.30 ന് ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ 51 മെ​​​ത്രാ​​​ന്മാ​​​ര്‍​ക്ക് സ്വീ​​​ക​​​ര​​​ണം ന​​​ല്‍​കി. തു​​​ട​​​ര്‍​ന്ന് 11 ന് ​​​ന​​​ട​​​ന്ന ആ​​​ഘോ​​​ഷ​​​മാ​​​യ ദി​​​വ്യ​​​ബ​​​ലി​​​യി​​​ല്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍​കി.

വി​​​വി​​​ധ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള മെ​​​ത്രാ​​​ന്മാ​​​ര്‍ കു​​​ര്‍​ബാ​​​ന​​​യി​​​ല്‍ സ​​​ഹ​​​കാ​​​ര്‍​മി​​​ക​​​രാ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ന​​​ട​​​ന്ന ജൂ​​​ബി​​​ലി സ​​​മ്മേ​​​ള​​​നം, ഓ​​​റി​​​യ​​​ന്‍റ​​​ല്‍ കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി മാ​​​ര്‍ സി​​​റി​​​ല്‍ വാ​​​സി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തു​​​ട​​​ര്‍​ന്ന് ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ന്നു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡെ​​​ല​​​ഗേ​​​റ്റ് ആ​​​യി​​​രു​​​ന്ന ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ഏ​​​ബ്ര​​ഹാം കാ​​​ട്ടു​​​മ​​​ന​​​യു​​​ടെ കാ​​​ല​​​ത്ത് റോ​​​മി​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ള്‍​ക്കാ​​​യി റോ​​​മാ വി​​​കാ​​​രി​​​യ​​​ത്തി​​​ല്‍നി​​​ന്നും ഒ​​​രു വൈ​​​ദി​​​ക​​​നെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

1994 ഡി​​​സം​​​ബ​​​ര്‍ 11 ന് ​​​ആ​​​ദ്യ​​​ത്തെ ദി​​​വ്യ​​​ബ​​​ലി അ​​​ര്‍​പ്പ​​​ണ​​​ത്തോ​​​ടെ ആ​​​രം​​​ഭം കു​​​റി​​​ച്ച​​​താ​​​ണ് ഈ ​​​പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​ർ. ഈ​​​ശോ സ​​​ഭാം​​​ഗ​​​മാ​​​യ ഫാ. ​​​ജോ​​​ര്‍​ജ് നെ​​​ടു​​​ങ്ങാ​​​ട്ട് ഈ ​​​ഇ​​​ട​​​വ​​​ക​​​യു​​​ടെ ആ​​​ദ്യ​​വി​​​കാ​​​രി. ഇ​​​പ്പോ​​​ള്‍ 6,000 ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ളു​​​ള്ള സാ​​​ന്തോം ഇ​​​ട​​​വ​​​ക​​​യു​​​ടെ കീ​​​ഴി​​​ല്‍ 10 സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​യി ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ല്‍ ബ​​​ലി​​​യ​​​ര്‍​പ്പ​​​ണം ന​​​ട​​​ക്കു​​​ന്നു. ഫാ. ​​​ചെ​​​റി​​​യാ​​​ന്‍ വാ​​​രി​​​കാ​​​ട്ട് ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യാ​​​യും ഫാ. ​​​ബി​​​ജു മു​​​ട്ട​​​ത്തു​​​കു​​​ന്നേ​​​ല്‍, ഫാ. ​​​ബി​​​നോ​​​ജ് മു​​​ള​​​വ​​​രി​​​ക്ക​​​ല്‍, ഫാ. ​​​സ​​​ന​​​ല്‍ മാ​​​ളി​​​യേ​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ അ​​​ജ​​​പാ​​​ല​​​ന സ​​​ഹ​​​കാ​​​രി​​​ക​​​ളാ​​​യും ഇ​​​വി​​​ടെ സേ​​​വ​​​നം ചെ​​​യ്യു​​​ന്നു. നി​​​ല​​​വി​​​ല്‍ ജോ​​​ബി പു​​​തു​​​ശേ​​​രി പാ​​​രി​​​ഷ് കൗ​​​ണ്‍​സി​​​ല്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും ബേ​​​ബി കോ​​​യി​​​ക്ക​​​ല്‍, ജോ​​​മോ​​​ന്‍ പാ​​​രി​​​ക്കാ​​​പ്പി​​​ള്ളി, തോ​​​മ​​​സ് ഉ​​​പ്പി​​​ണി, ജെ​​​യ്ന്‍ ത​​​ട്ടാ​​​പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ കൈ​​​ക്കാ​​​ര​​​ന്‍​മാ​​​രാ​​​യും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles