ഇന്നത്തെ വിശുദ്ധ: ബൊളോഞ്ഞയിലെ വി. കാതറിന്‍

ബൊളോഞ്ഞയില്‍ ജനിച്ച കാതറിന്‍ പ്രഭുകുടുംബവുമായുള്ള ബന്ധം മൂലം കൊട്ടാരത്തില്‍ വിദ്യാഭ്യാസം നേടി. ചെറുപ്പത്തില്‍ തന്നെ പെയിന്റിംഗില്‍ തല്പരയായിരുന്നു അവര്‍. പതിനേഴാം വയസ്സില്‍ ഫെരാര എന്ന സ്ഥലത്തെ വനിതകള്‍ക്കായുള്ള ഒരു സന്ന്യാസ സഭയില്‍ അംഗമായെങ്കിലും നാല് വര്‍ഷത്തിനു ശേഷം അത് വിട്ട് ദരിദ്ര ക്ലാരമാരുടെ സന്ന്യാസ സഭയില്‍ ചേര്‍ന്നു. മഠത്തിലും തന്റെ കഴിവുകള്‍ ഉപയോഗിച്ച കാതറിന്‍ ചെറിയ ചിത്രങ്ങള്‍ രചിച്ചിരുന്നു. 1456 ല്‍ കാതറിനും 15 കന്യാസ്ത്രീകളും ഫ്‌ളോറന്‍സില്‍ ചെന്ന് പുവര്‍ ക്ലെയേഴ്‌സ് ആശ്രമം സ്ഥാപിച്ചു. വിശുദ്ധയുടെ മാതൃകാപരമായ ജീവിതം അനേകം യുവതികളെ സന്ന്യാസജീവിതത്തിലേക്ക് ആകര്‍ഷിച്ചു. 1463 മാര്‍ച്ച് 9 ന് അവര്‍ അന്തരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles