വി. സ്റ്റീഫന്‍ നമ്മെ പഠിപ്പിച്ചത് ക്ഷമയുടെ പാഠം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: ക്ഷമയുടെ വലിയ പാഠമാണ് വി. സ്റ്റീഫന്‍ ലോകത്തെ പഠിപ്പിച്ചതെന്ന് ഫ്രാന്‍സിസ് പാപ്പാ. വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ ദിന ദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദൈവാശ്രയത്തിന്റെയും ക്ഷമയുടെയും വലിയ മാതൃക നമുക്ക് കാണിച്ചു തന്നു കൊണ്ടാണ് സ്റ്റീഫന്‍ രക്തസാക്ഷിത്വം വഹിച്ചത്. ക്ഷമ നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുന്നു, പങ്കുവയ്ക്കാന്‍ സഹായിക്കുന്നു. ശാന്തിയും സ്വച്ഛതയും നല്‍കുന്നു’ പാപ്പാ പറഞ്ഞു.

തന്റെ പീഡകരോട് പോലും ക്ഷമിച്ചു കൊണ്ട് വലിയ ക്രിസ്തീയ മാതൃക പ്രദര്‍ശിപ്പിച്ച വിശുദ്ധനാണ് സ്റ്റീഫന്‍ എന്ന് പാപ്പാ ഓര്‍മപ്പെടുത്തി. സന്തോഷപൂര്‍വം രക്തസാക്ഷിത്വം ഏറ്റെടുത്ത മഹദ് വ്യക്തിയാണ് അദ്ദേഹം, പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles