ഇന്നത്തെ വിശുദ്ധന്‍: വി. സ്റ്റനിസ്ലാവുസ്

പോളണ്ടിലെ ക്രാക്കോവിന് സമീപമുള്ള ഷെപ്പാനോയില്‍ 1030 ജൂലൈ 26 ന് ജനിച്ച സ്റ്റനിസ്ലാവുസ് പുരോഹിനാവുകയും വൈകാതെ ക്രാക്കോവിലെ ആര്‍ച്ച്ബിഷപ്പിന്റെ ആര്‍ച്ച്ഡീക്കനായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1072 ല്‍ അദ്ദേഹം ക്രാക്കോവിലെ മെത്രാനായി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അനേകരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും നിരവധി പേര്‍ മാനസാന്തപ്പെടുകയും ചെയ്തു. ധീരനായിരുന്ന സ്റ്റനിസ്ലാവുസ് രാജാവിന്റെ തിന്മകള്‍ക്കെതിരെ സംസാരിക്കാന്‍ മടിച്ചില്ല. അനീതി പരമായ യുദ്ധങ്ങളെ അദ്ദേഹം എതിര്‍ത്തു. കോപാകുലനായ രാജാവ് വിശുദ്ധനെ കൊല്ലാന്‍ അനുചരന്മാരോട് ആജ്ഞാപിച്ചു. അവര്‍ അതിന് മടിച്ചു നിന്നപ്പോള്‍ രാജാവ് സ്വന്തം കൈ കൊണ്ട് വിശുദ്ധനെ വധിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles