ഇന്നത്തെ വിശുദ്ധന്‍: വി. അന്റോണിയോ ഡി സാന്ത് അന്നാ ഗാല്‍വായോ

സാവോ പാവ്‌ളോയ്ക്ക് സമീപമുള്ള ഗ്വാറന്റിന്‍ഗുവേറ്റയില്‍ ജനിച്ച അന്റോണിയോ ബെലെമിലെ ഈശോ സഭാ സെമിനാരിയില്‍ ആദ്യം ചേര്‍ന്നെങ്കിലും പിന്നീട് അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭയില്‍ അംഗമാകാന്‍ തീരുമാനിക്കുകയായിരുന്നു. 1762 ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. സാവോ പാവ്‌ളോയില്‍ അദ്ദേഹം പ്രഭാഷകനായും കുമ്പസാരക്കാരനായും പോര്‍ട്ടറായും സേവനം ചെയ്തു. അദ്ദേഹം സിസ്റ്റര്‍ ഹെലേനയോടൊപ്പം ചേര്‍ന്ന് ഒരു കന്യാസ്ത്രീ മഠം സ്ഥാപിച്ചു. മാക്കാക്കുവിലെ നോവീസ് മാസ്റ്ററായും അദ്ദേഹം സേവനം ചെയ്തു. സോറോക്കാബയില്‍ സെന്റ് ക്ലെയര്‍ സന്ന്യാസഭവനം അദ്ദേഹം സ്ഥാപിച്ചു. 1998 ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും 2007 ല്‍ വിശുദ്ധനായും കത്തോലിക്കാ സഭ ഉയര്‍ത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles