ആത്മീയ യുദ്ധത്തില്‍ സംരക്ഷണമേകുന്ന കവചമാണ് കൂദാശകള്‍

”ആത്മീയ യുദ്ധത്തിനു അവശ്യമായ ആത്മീയ സമരമുറകളില്‍ ഏറ്റവും കരുത്താര്‍ജിച്ച പടച്ചട്ടയാണ് കൂദാശകള്‍”. ഫീനിക്‌സിലെ ബിഷപ്പായ തോമസ് ഓല്‍സ്‌റ്റെഡ് പങ്കുവച്ച ഒരു നോമ്പുകാല ധ്യാനചിന്തയാണിത്. പുരാതന ക്രൈസ്തവസഭയുടെ ഭാഗമാണ് ക്രിസ്തു സ്ഥാപിച്ച കൂദാശകള്‍. ഓരോ കൂദാശയ്ക്കും ബാഹ്യമായ ആചാരക്രമങ്ങളുണ്ട്.

സാക്രമെന്റ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് സേക്രമെന്റ് എന്ന വാക്കിന്റെ ഉത്ഭവം. റോമന്‍ പൗരന്‍മാര്‍ പട്ടാളത്തില്‍ ചേരുമ്പോള്‍ ചൊല്ലിയിരുന്ന ഒരു പ്രതിജ്ഞയാണ് സാക്രമെന്റ് എന്ന പദം അര്‍ത്ഥമാക്കിയിരുന്നത്.

തങ്ങളുടെ സാമ്രാജ്യത്തെ വെല്ലുവിളിക്കുന്ന എന്തിനേയും പോരാടി തകര്‍ക്കുവാനായി പ്രതിജ്ഞയെടുത്തവരാണ് പട്ടാളക്കാര്‍. കൂദാശകളിലൂടെ പ്രത്യേകിച്ചും ദിവ്യകാരുണ്യത്തിലൂടെ നമ്മുടെ വിശുദ്ധീകരണത്തിനു വിഘാതമാകുന്നവയെ എതിര്‍ത്തുകൊണ്ട് ക്രിസ്തു നമ്മെ സംരക്ഷിക്കുന്നു, സഭയെ അനുധാവനം ചെയ്യുന്നു.

വിശ്വാസികളുടെ ആത്മാക്കളെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഈ ആത്മീയസമരം വളരെ നിര്‍ണ്ണായകമാണ്. ദൈവസൃഷ്ടിയെ നശിപ്പിക്കാന്‍ സാധ്യമായതെന്തും സാത്താന്‍ ചെയ്യും. സാത്താന്റെ ശത്രുത ഇന്ന് സമൂഹത്തിന്റെ മാറികൊണ്ടിരിക്കുന്ന കാഴ്ചപ്പാടില്‍നിന്നും വ്യക്തമാണ്. ദൈനംദിനജീവിതത്തില്‍ പ്രകടമാകുന്ന ഇതിന്റെ അനന്തരഫലങ്ങള്‍ നിത്യതിയിലേക്കുള്ള നമ്മുടെ യാത്രക്ക് വിഘാതമുണ്ടാക്കാന്‍ പോന്നവയാണ്. വീറോടെ കരുത്താര്‍ജിച്ചുകൊണ്ടിരിക്കുന്ന ഈ യുദ്ധത്തെ വെല്ലാന്‍ ക്രൈസ്തവവിശ്വാസികള്‍ കൂദാശകള്‍ പകര്‍ന്നുതരുന്ന കൃപയില്‍ ശക്തിയാര്‍ജിക്കണം.

കൂദാശകളിലൂടെ ദൈവം നമ്മുടെ മുറിവുകള്‍ ഉണക്കുകയും, ക്ഷമിക്കാന്‍ അഭ്യസിപ്പിക്കുകയും, പിശാചിനെയും അവന്റെ കിങ്കരന്‍മാരെയും തകര്‍ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കൂദാശകളില്‍ നിന്നു ലഭിക്കുന്ന ഫലങ്ങള്‍ അത് സ്വീകരിക്കുന്ന വ്യക്തിയുടെ വിശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു. പലര്‍ക്കും ഫലങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെ കാരണം ഇതാണ്.

സാത്താനെയും, പാപാവസ്ഥകളെയും നിരാകരിക്കേണ്ടത് കൂദാശകളുടെ ആത്മീയഫലങ്ങള്‍ പ്രാപിക്കേണ്ടതിനു അനിവാര്യമാണ്. വിശ്വാസം ശക്തിയാര്‍ജിക്കുമ്പോള്‍ ഫലങ്ങള്‍ പ്രകടമാകും. എന്നാല്‍ വിശ്വാസം മന്ദീഭവിക്കുമ്പോള്‍ ഫലങ്ങളും അപ്രത്യക്ഷമാകും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles