ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവസന്നിധിയിലെത്തുന്നതെപ്പോള്‍?

“അവിടന്നു മരിച്ചവരുടെയല്ല ജീവിക്കുന്നവരുടെ ദൈവമാണ്.” (മത്തായി 22:32)

“ദൈവം എല്ലായിടത്തും സന്നിഹിതനാണ്. അവിടുത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രാര്‍ത്ഥനയും, നാം ആര്‍ക്കു വേണ്ടിയാണോ പ്രാര്‍ത്ഥിക്കുന്നത് ആ വ്യക്തിയുടെ മരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണ്. നാം ഇഷ്ടപ്പെടുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ മരണമടഞ്ഞാല്‍ ആ വ്യക്തിക്ക് വേണ്ടിയുള്ള നമ്മുടെ മാധ്യസ്ഥം ദൈവ സമക്ഷം എത്തുന്നതില്‍ ഒട്ടുംതന്നെ കാലതാമസം നേരിടുകയില്ല. കാരണം ദൈവീക പദ്ധതി പ്രകാരം അവിടുത്തേക്ക് ‘മുന്‍പോ’ ‘പിന്‍പോ’ എന്നില്ല. ഒരു മനുഷ്യന്റെ മരണത്തിനു ശേഷം ദശകങ്ങള്‍ കഴിഞ്ഞു പ്രാര്‍ത്ഥിച്ചാലും നമ്മുടെ പ്രാര്‍ത്ഥനാസഹായം ശരിയായ സമയത്ത് തന്നെ ദൈവത്തിങ്കല്‍ എത്തിച്ചേരും.

“ദൈവത്തിന്റെ നിമിഷവും, നമ്മുടെ നിമിഷവും ഒരേ വേളയില്‍ തന്നെയാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ ഒരുപാട് കാലം മുന്‍പേ മരണം മൂലം നമ്മിൽ നിന്ന് വേർപെട്ട് പോയെങ്കിലും, അവരുടെ ജീവിതത്തെ കുറിച്ചുള്ള ഏറ്റവും മഹത്തായ തീരുമാനവേളയില്‍, അവരെ സഹായിക്കുവാന്‍ നമ്മുടെ സമയത്തിലെ ഓരോ നിമിഷവും നമുക്ക് ഉപയോഗിക്കുവാന്‍ കഴിയും.

വിചിന്തനം: നമ്മുടെ പൂര്‍വ്വികര്‍ക്ക് വേണ്ടിയും കുടുംബത്തില്‍ നിന്ന് മരിച്ച സകലര്‍ക്കും വേണ്ടിയും കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുവാന്‍ ശ്രമിക്കുക. കഴിയുമെങ്കില്‍ ഗ്രിഗോറിയന്‍ കുര്‍ബ്ബാന അര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles