മരണക്കിടക്കയില്‍ പൗരോഹിത്യം ഏറ്റുവാങ്ങി ഫാ. മിക്കാള്‍ ലോസ്

വാര്‍സോ: ഫാ. മിക്കാളിന് തന്റെ മരണക്കിടക്ക അള്‍ത്താരയും ബലിപീഠവുമായി. ഒരു മാസം മുമ്പ് ഗുരുതരമായ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ച ഫാ. മിക്കാള്‍ എഫ്ഡിപി വാര്‍സോ ആശുപത്രി കിടക്കയില്‍ വച്ചാണ് പുരോഹിതനായി അഭിഷിക്തനായത്. ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക അനുമതി പ്രകാരം അദ്ദേഹത്തിന് ഡീക്കന്‍ പട്ടവും പൗരോഹിത്യപദവിയും ഒരുമിച്ചു നല്‍കുകയായിരുന്നു.

പൗരോഹിത്യം സ്വീകരിക്കുന്നതിന്റെ തലേ ദിവസം അദ്ദേഹം നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു. ഒറിയോനിന്‍ ഫാദേഴ്‌സ് എന്ന സന്ന്യാസ സഭയിലെ അംഗമാണ് ഫാ.മിക്കാള്‍ ലോസ്.

വാര്‍സോ – പ്രാഗ രൂപതാ മെത്രാന്‍ മാരെക്ക് സോളാര്‍സിക്ക് ആണ് ഫാ. മിക്കാളിന് പൗരോഹിത്യം നല്‍കിയത്. ചടങ്ങില്‍ ഒറിയോനിന്‍ സഭയുടെ വികാര്‍ ജനറല്‍, കൗണ്‍സിലര്‍ ജനറല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ‘ആഴമായ ആത്മീയ അന്തരീക്ഷത്തിലാണ് പൗരോഹിത്യസ്വീകരണച്ചടങ്ങ് നടന്നതെന്ന്’ ഫാ. ഫെര്‍ണാണ്ടോ ഫോര്‍ണെറോഡ് പറഞ്ഞു.

പൗരോഹിത്യ സ്വീകരണത്തിന്റെ പിറ്റേ ദിവസം ഫാ. മിക്കാള്‍ കിടക്കിയല്‍ കിടന്ന് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. മെയ് 25 ന് തന്റെ ഫേസ് ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഫാ. മിക്കാള്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles