ഫ്രാന്‍സില്‍ വൈദികന്‍ ആക്രമിക്കപ്പെട്ടു

പാരീസ്: ഫ്രാന്‍സിലെ ലിയോണില്‍ വൈദികന് വെടിയേറ്റു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികനയ നിക്കോളാസ് കാകാ വെലികിക്കാണ് അജ്ഞാതനായ അക്രമിയുടെ വെടിയേറ്റത്. വെടി വച്ചയാളെ ഉടനെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ച പള്ളി അടയ്ക്കുന്നതിനിടെയാണ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭാ വൈദികന് അജ്ഞാതനായ കൊലയാളിയുടെ വെടിയേറ്റത്. വെടി വെച്ചയുടനെ അക്രമി സംഭവസ്ഥലത്തു നിന്ന് കടന്നു കളഞ്ഞെങ്കിലും ഇയാളെ പിന്നീട് പിടികൂടിയതായി ലിയോണ്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിക്കോളാസ് ജാക്വിറ്റ് അറിയിച്ചു.

നോത്രദാം ബസിലിക്കയില്‍ നടന്ന അനിഷ്ടസംഭവങ്ങളുടെ നടുക്കം മാറും മുമ്പാണ് വീണ്ടും ഫ്രാന്‍സില്‍ അക്രമം നടന്നത്. വെടിയേറ്റ ഫാ. നിക്കോളാസിന്റെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles