തെക്കന്‍ സുഡാനില്‍ ശാന്തിക്കായി പാപ്പായുടെ നന്മ നിറഞ്ഞ മറിയം പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: പ്രശ്‌നകലുഷിതമായ തെക്കന്‍ സുഡാനില്‍ സമാധാനം സംജാതമാകുന്നതിനായി വിശ്വാസികളോട് ചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന ചൊല്ലി. ഞായറാഴ്ച കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയുടെ സമയത്താണ് പാപ്പാ തെക്കന്‍ സുഡാനെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിച്ചത്.

‘ഈ വര്‍ഷം ഞാന്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന തെക്കാന്‍ സുഡാനിലെ ജനങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സമീപകാലത്ത് അവിടെയുള്ള ജനങ്ങള്‍ ഏറെ സഹനങ്ങളിലൂടെ കടന്നു പോകുകയുണ്ടായി. ശാന്തി കളിയാടുന്ന മെച്ചപ്പെട്ട ഒരു ഭാവിക്കായി അവര്‍ കാത്തു പാര്‍ത്തിരിക്കുകയാണ്’ പാപ്പാ പറഞ്ഞു.

തനിക്ക് പ്രത്യേക സ്‌നേഹമുള്ള ഈ രാജ്യത്തിനു വേണ്ടി എല്ലാവരും ചേര്‍ന്ന് ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കണം എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles