പുരോഹിതർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

(വാഴ്ത്തപ്പെട്ട ഫ്രാൻസിസ്ക മരിയ എന്ന കർമ്മലീത്ത സിസ്റ്ററിലൂടെ ലഭിച്ച വെളിപ്പെടുത്തലുകൾ)
യേശു പറയുന്നു: പുരോഹിതർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. അഗ്നിപരീക്ഷകളെ നേരിടുന്ന അവരുടെ ആത്മാക്കളെ നിങ്ങളുടെ ഹൃദയത്തിൽ സ്വീകരിക്കുക. പലരും അത്ര വലിയ അപകടത്തിൽ ആണ്. അവർ വീണു പോകാൻ വേണ്ടി ശത്രു എല്ലാ പരിശ്രമങ്ങളും നടത്തുകയാണ്.
പുരോഹിതരുടെ ആത്മാക്കളിൽ ഒന്നു പോലും നഷ്ടപ്പെട്ടു പോകരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ അവരെ സ്നേഹിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങളിൽ അവരെ സ്വീകരിക്കുക. എന്റെ തിരുമുറിവുകളിൽ അവരെ സമർപ്പിച്ചുകൊണ്ട് എല്ലാ വല്ലായ്മകളിൽ നിന്നും പീഢകളിൽ നിന്നും അവരെ സ്വതന്ത്രരാക്കാൻ എന്നോട് അപേക്ഷിക്കുക. എന്റെ പരിശുദ്ധ അമ്മ അവരെ പ്രതി എത്രയധികം അസ്വസ്ഥയാണ്! അവളുടെ ഈ പ്രിയ മക്കളെ പ്രതി അവളുടെ ഹൃദയം വിലപിക്കുകയാണ്.

പിതാവിന്റെ സന്നിധിയിലുള്ള അവളുടെ വലിയ മധ്യസ്ഥ ശക്തിയിലേക്ക് തിരിയുക. അവിടുന്ന് അവളുടെ താഴ്മയെയും പരിശുദ്ധിയെയും സ്നേഹപൂർവ്വം കടാക്ഷിക്കുന്നു. എത്രയും പരിശുദ്ധ ത്രിത്വത്തിന്റെ ശക്തിയിൽ തിന്മയെ ബഹിഷ്കരിക്കാനും സർപ്പത്തിന്റെ തല തകർക്കാനും അവൾക്കു കഴിയും. അവളുടെ വിമല ഹൃദയത്തിന് മുന്നിൽ എല്ലാ തിന്മയും കീഴടങ്ങും. പൈശാചികമായ ഒന്നിനും തന്നെ അവളുടെ അത്ഭുതാവഹമായ പരിശുദ്ധിയെ ഭേദിച്ച് കടക്കാനാവില്ല.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles