മാര്‍പ്പാപ്പയ്‌ക്കൊപ്പം നിലകൊള്ളണമെന്ന് അപ്പസ്‌തോലിക നുന്‍ഷ്യോമാരോട് കര്‍ദിനാള്‍ പരോളിന്‍

അപ്പസ്‌തോലിക നുന്‍ഷ്യോമാരുമായുള്ള കുടിക്കാഴ്ചയില്‍, അവരോട് മാര്‍പ്പാപ്പയോടൊപ്പം നിലകൊള്ളണമെന്ന് കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ ആഹ്വാനം. നുന്‍ഷ്യോമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കൊണ്ടുള്ള കൂടിക്കാഴ്ച പ്രതീക്ഷയേകുന്നതാണെന്ന് കര്‍ദനാള്‍ അറിയിച്ചു.

ഒരേ ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവരുടെ കൂടിക്കാഴ്ച എന്ന നിലയില്‍ നുന്‍ഷ്യോമാരുടെ മീറ്റിംഗിന് വളരെ പ്രാധാന്യമുണ്ടെന്ന് കര്‍ദിനാള്‍ പരോളിന്‍ പറഞ്ഞു. പലരും പരസ്പരം ഏറെ അകലെ നില്‍ക്കുന്നവരാണെങ്കിലും എല്ലാവരും സഭയെയാണ് സേവിക്കുന്നത്. അതിനാല്‍ തന്നെ മാര്‍പ്പാപ്പയ്ക്കു പിന്നില്‍ ഒരുമയോടെ അണിനിരക്കാന്‍ ഏവര്‍ക്കും കടമയുണ്ട്, അദ്ദേഹം പറഞ്ഞു.

ഈ കൂടിക്കാഴ്ചകള്‍ വളരെ ഫലപ്രദമാണെന്നാണ് പാപ്പാ കരുതുന്നതെന്നും 2013 ല്‍ പാപ്പ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ഇത്തരം മീറ്റിംഗുകള്‍ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നതായും കര്‍ദനാള്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles