രാജകുമാരനല്ല, ദാസനാകണം മെത്രാനെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: മെത്രാന്‍മാര്‍ രാജകുമാരന്മാരല്ല, ദൈവത്തിന്റെയും ദൈവജനത്തിന്റെയും എളിയവരും ശാന്തരുമായ ദാസന്മാര്‍ ആയിരിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. കാസ സാന്ത മരിയയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു, അദ്ദേഹം.

വി. പൗലോസ് തീത്തൂസിന് എഴുതിയ ലേഖനം വായിച്ച് വ്യാഖ്യാനിച്ചു കൊണ്ടാണ് ആരാണ് ഒരു മെത്രാന്‍ എന്ന് മാര്‍പാപ്പാ വിശദീകരിച്ചത്.

മെത്രാന്‍ ദൈവത്തിന്റെ കാര്യനിര്‍വാഹകനായിരിക്കണം, ധനത്തിന്റെ കാര്യനിര്‍വാഹകനാകരുത് എന്ന് പാപ്പാ മുന്നറിയിപ്പ് നല്‍കി. ധനത്തിന്റെയോ അധികാരത്തിന്റെയോ സ്വാര്‍ത്ഥ താല്പര്യങ്ങളുടെയോ സേവകനാകരുത്, ദൈവത്തിന്റെ താല്പര്യങ്ങളാണ് മെത്രാന്‍ ശ്രദ്ധിക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതും, പാപ്പാ ഓര്‍മിപ്പിച്ചു.

ഞാന്‍ ദൈവത്തിന്റെ കാര്യങ്ങള്‍ നോക്കുന്നവനാണോ അതോ ബിസിനസ് കാര്യങ്ങള്‍ നോക്കുന്നവനോ എന്ന് ഓരോ നിമിഷവും ഒരു മെത്രാന്‍ ആത്മപരിശോധന നടത്തണം എന്നും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles