പിഒസിയില്‍ മിഷന്‍ സമ്മിറ്റ് സംഘടിപ്പിച്ചു

എറണാകുളം: ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച അസാധാരണ മിഷന്‍ മാസാചരണത്തോടനുബന്ധിച്ച് എറണാകുളം പിഒസിയില്‍ മിഷന്‍ സമ്മിറ്റ് നടത്തി. ഉച്ചകോടി ഫാ. ധീരജ് ബാബു ഐഎംഎസ് ഉദ്ഘാടനം ചെയ്തു. പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു.

ആഴത്തിലേക്ക് വലയിറക്കുവാനുള്ള വിളിയാണ് മിഷന്‍ എന്ന് ഫാ. ധീരജ് ബാബു പറഞ്ഞു. ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട് അയക്കപ്പെട്ടവന്‍ എന്ന മാര്‍പാപ്പായുടെ പ്രബോധനം കാലിപ്രസക്തമാണെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. മനുഷ്യനിലെ ദൈവികമായ നന്മയുടെ തെളിയിക്കലാണ് മിഷന്‍ എന്നും അദ്ദേഹം പറഞ്ഞു. ഫാ. ജോഷി മയ്യാട്ടില്‍, സി. സെറീന എസ്‌ഐസി, ഫാ. സെബാസ്റ്റിന്‍ കുറ്റിയാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles