മാര്‍പാപ്പായുടെ തിരുനാളിന് 6000 ജപമാലകള്‍ സമ്മാനം

വത്തിക്കാന്‍ സിറ്റി: ഇന്നലെ ഏപ്രില്‍ 21 തീയതി ഫ്രാന്‍സിസ് മാര്‍പാപ്പായുടെ തിരുനാളായിരുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് യോര്‍ഹെ അഥവാ ജോര്‍ജ് എന്നാണ്. ഇന്നലെയായിരുന്നു, വി. ജോര്‍ജിന്റെ തിരുനാള്‍. അതായത് പാപ്പായുടെ നാമഹേതുക തിരുനാള്‍. യോര്‍ഹെ മരിയോ ബര്‍ഗോലിയോ എന്നാണ് പാപ്പായുടെ മുഴുവന്‍ പേര്.

6000 ജപമാലകള്‍ സമ്മാനം നല്‍കി കൊണ്ടാണ് പാപ്പാ തന്റെ തിരുനാള്‍ ആഘോഷിച്ചത്. മിലാനില്‍ നിന്നെത്തിയ യുവാക്കള്‍ക്കാണ് പാപ്പാ ജപമാലകള്‍ സമ്മാനിച്ചത്. മാതാവിന്റെ മധ്യസ്ഥയിലൂടെ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് അപേക്ഷിക്കാനും പാപ്പാ മറന്നില്ല.

പാനമയില്‍ നടന്ന ലോകയുവജനത്തില്‍ നിന്ന് ലഭിച്ച ജപമാലകളാണ് മിലാനിലെ യുവാക്കല്‍ക്ക് സമ്മാനമായി നല്‍കിയത്. മിലാന്‍ ആര്‍ച്ച്ബിഷപ്പ് മാരിയോ ഡെല്‍പിനിയാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കിയില്‍ വച്ച് വി. ബലി അര്‍പ്പിച്ചത്.

തന്നെ പരിശുദ്ധ മാതാവിന് സമര്‍പ്പിച്ച് എന്നും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം എന്ന് യുവാക്കളോട് പാപ്പാ ആവശ്യപ്പെട്ടതായി പേപ്പല്‍ വക്താവ് അലസ്സാന്‍ഡ്രോ ജിസ്സോട്ടി പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles