പാത്രിയാർക്ക് ബർത്തലോമിയോയ്ക്ക് പാപ്പായുടെ ആശംസ

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനത്തിൽ പാത്രിയാർക്കിന്റെയും സംഘത്തിന്റെയും റോമിലേക്ക് പതിവായി നടത്താറുള്ള സന്ദർശനം കോവിഡ് 19 മൂലം മാറ്റിവയ്ക്കേണ്ടി വന്നു എങ്കിലും തന്റെ ആത്മീയ സാമിപ്യം പാപ്പാ അദ്ദേഹത്തെ അറിയിച്ചു. റോമിലെയും കോൺസ്റ്റൻഡിനോപ്പിളിലെയും സഭകൾ തമ്മിൽ സാഹോദര്യ സന്ദർശനം ഇരുസഭകളുടേയും സ്ഥാപകരുടെ തിരുനാൾ ദിനങ്ങളിൽ പതിവുള്ളതാണ്. വിശുദ്ധരായ പത്രോസും പൗലോസും റോമിന്റെയും പത്രോസിന്റെ സഹോദരനായ വിശുദ്ധ അന്ത്രയാസ് കോൺസ്റ്റൻഡിനോപ്പിളിന്റെയും സ്ഥാപകനാണ്.

തിങ്കളാഴ്ച്ച ദിവ്യബലിയിൽ ഒരു നല്ല പാരമ്പര്യമായി പാപ്പാ വിശേഷിപ്പിച്ച ഈ കൂടിക്കാഴ്ച്ചകൾ, തങ്ങളെ പ്രത്യേക തരത്തിൽ കോൺസ്റ്റൻഡിനോപ്പിളിലെ പാത്രിയാർക്കുമായി ഐക്യപ്പെടുത്തുന്നു എന്ന് സൂചിപ്പിക്കുകയും പത്രോസിന്റെ ശവകുടീരം സന്ദർശിച്ചപ്പോൾ, തന്റെ ഹൃദയത്തിൽ പാത്രിയാർക്ക് ബെർത്തലോമിയൊയോടുള്ള അടുപ്പം അനുഭവിക്കാൻ കഴിഞ്ഞു എന്നു കൂട്ടി ചേർക്കുകയും ചെയ്തു. ഇന്ന് ഇവിടെ സന്നിഹിതരാകാൻ കഴിഞ്ഞില്ല എങ്കിലും അവർ നമ്മോടൊപ്പമുണ്ട് എന്ന് പാപ്പാ അറിയിച്ചു.”ആത്മീയമായി തന്റെ സഹോദരനായ പാത്രിയാർക്ക് ബർത്തലോമിയോയെ താൻ ആശ്ലേഷിക്കുന്നു, നമ്മുടെ പരസ്പരമുള്ള സന്ദർശനം എത്രയും വേഗം പുനരാരംഭിക്കട്ടെ എന്ന പ്രത്യാശയോടെ” പാപ്പാ ആശംസിച്ചു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles