തടവുകാരോട് കരുണയോടെ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പാ
റോം: ജയില്‍പുള്ളികളോടുള്ള ഫ്രാന്‍സിസ് പാപ്പായുടെ കാരുണ്യം ലോകപ്രസിദ്ധമാണ്. പെസഹാവ്യാഴാഴ്ച പാദംകഴുകല്‍ ശുശ്രൂഷകളില്‍ തടവുകാരുടെ പാദം കഴുകാന്‍ അദ്ദേഹം ഉത്സാവം കാണിക്കാറുണ്ട്. ഇപ്പോഴിതാ തടവുകാരോട് കരുണാപൂര്‍വം ഇടപെടണം എന്ന് ജയില്‍ സ്റ്റാഫിനോട് മാര്‍പാപ്പാ ആവശ്യപ്പെട്ടിരിക്കുന്നു.
തടവറകള്‍ പലപ്പോഴും കഷ്ടതകളുടെ സ്ഥലമാണ്. എന്നാല്‍ ജയിലുകള്‍ പ്രത്യാശയുടെയും വീണ്ടെടുപ്പിന്റെയും കേന്ദ്രങ്ങളായി രൂപന്തരപ്പെടുത്തണം എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. നമ്മുടെ സഹോദരന്മാരും സഹോദരികളുമാണ് ജയിലില്‍ കിടക്കുന്നതെന്ന് ബോധ്യത്തോടെ അവരോട് പെരുമാറണം എന്് പാപ്പാ ജയില്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.
വീഴ്ചയില്‍ നിന്നും തെറ്റില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തടവുകാരെ സഹായിക്കണം. വിശ്വാസത്തിന്റെ വഴിയേ നടന്ന്, കരുണയോടെ അവരോട് വര്‍ത്തിച്ച്, നല്ല സമരിയാക്കാരന്റെ മാതൃക പിന്‍ചെന്നു വേണം ജയില്‍പുള്ളികളെ വീണ്ടെടുക്കേണ്ടത്, പാപ്പാ വ്യക്തമാക്കി.