പിറക്കാത്ത കുഞ്ഞുങ്ങള്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന

റോം: പരേതാത്മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിന് കത്തോലിക്കാ സഭ സമര്‍പ്പിച്ചിരിക്കുന്ന നവംബര്‍ 2 ാം തീയതി ഫ്രാന്‍സിസ് പാപ്പാ പിറക്കും മുമ്പേ മരിച്ചു പോയ കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു. റോമിന്റെ പ്രാന്തപ്രദേശത്ത് ഗാര്‍ഡന്‍ ഓഫ് എയ്ഞ്ചല്‍സ് എന്നറിയപ്പെടുന്ന സിമിത്തേരിയില്‍ വച്ചാണ് മാര്‍പ്പാപ്പ പിറക്കാത്ത കുഞ്ഞുങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചത്.

‘പിതാവേ, ഈ ഭൂമി വിട്ടു പോയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഞങ്ങള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേട്ടരുളണമേ. അവിടുത്ത കരുണയുടെ കരങ്ങള്‍ തുറന്ന് അവരെ വിശുദ്ധ ജറുസലേമിലെ മഹനീയമായ സമ്മേളനത്തിലേക്ക് ചേര്‍ത്തരുളണമേ’ കല്ലറകള്‍ ആശീര്‍വദിച്ചു കൊണ്ട് പാപ്പാ പ്രാര്‍ത്ഥിച്ചു.

കുഞ്ഞുങ്ങള്‍ക്കായുള്ള പ്രത്യേക സിമിത്തേരി ഒരുക്കിയിട്ടുള്ള ലൗറെന്റിനോ സിമിത്തേരി ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിച്ചു. പിറക്കാതെ മരണമടഞ്ഞ കുഞ്ഞുങ്ങളുടെ ശവകുടീരത്തില്‍ ഒരു പൂക്കൂട അര്‍പ്പിച്ച് പാപ്പാ പ്രാര്‍ത്ഥനാനിരതനായി നിന്നു.

‘ഇന്ന് ഓര്‍മ ദിവസമാണ്, നമുക്കു മുമ്പേ നടന്നു പോയവരെയും നമുക്ക് ജീവിതം നല്‍കിയവരെയും ഓര്‍മിക്കേണ്ട ദിവസം’ പാപ്പാ പറഞ്ഞു, ‘ഇന്ന് പ്രത്യാശയുടെ ദിവസമാണ്. ഈ ലോക വാസത്തിന് ശേഷം നമ്മെ കാത്തിരിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും വിശുദ്ധ നഗരമായ പുതിയ ജറുസലേമും നാം പ്രത്യാശയോടെ കാത്തിരിക്കുന്ന ദിവസം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles