കുരിശിന്റെ വഴിയില്‍, പീഡിപ്പിക്കപ്പെടുന്ന കുരുന്നുകള്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: റോമിലെ പ്രശസ്തമായ കൊളോസിയത്തില്‍ വച്ചു നടന്ന കുരിശിന്റെ വഴിയില്‍ പാപ്പാ ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിച്ചത് പീഡനങ്ങളേല്‍ക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന കുട്ടികള്‍ക്കു വേണ്ടി. ലോകത്തിന്റെ പല ഭാഗത്തും കുട്ടികള്‍ ആക്രമിക്കപ്പെടുന്ന കാര്യം പാപ്പാ ശ്രദ്ധയില്‍ പെടുത്തി.

“കര്‍ത്താവായ യേശുവേ, ലോകത്തിലുള്ള എല്ലാ കുരിശുകളിലും അവിടുത്തെ കുരിശ് കാണാനുള്ള കൃപ ഞങ്ങള്‍ക്കു നല്‍കണമേ. പ്രത്യേകിച്ച് ചൂഷണം ചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയുന്ന കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും ശുദ്ധതയും അവിടുന്ന കാണണമേ…”ദുഖവെള്ളി ദിവസം കുരിശിന്റെ വഴി പ്രാര്‍ത്ഥനയുടെ സമാപന പ്രാര്‍ത്ഥനയോട് പാപ്പാ കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം പീഡനമേല്‍ക്കുന്ന കത്തോലിക്കാ സഭയ്ക്കു വേണ്ടിയും പാപ്പാ പ്രാര്‍ത്ഥിച്ചു. ‘ഉള്ളില്‍ നിന്നും പുറത്തുനിന്നും പീഡനമേല്‍ക്കുന്ന അവിടുത്ത മണവാട്ടിയായ സഭയുടെ കുരിശ് അവിടുന്ന് കാണണമേ…’ പാപ്പാ പ്രാര്‍ത്ഥിച്ചു.

ഈ വര്‍ഷം കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ നടന്ന കുരിശിന്റെ വഴിയില്‍ ഓരോ സ്ഥലങ്ങളുടെയും ധ്യാനങ്ങള്‍ രചിച്ചത് സി. യൂജീനിയ ബോണെറ്റിയാണ്. സ്ലേവ്‌സ് നോ മോര്‍ എന്ന സംഘടനയുടെ സ്ഥാപകയാണ് സി. യൂജിനിയ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles