പരസ്‌നേഹമെന്നാല്‍ അശരണരില്‍ യേശുവിനെ കണ്ടുമുട്ടല്‍: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഉപവി അഥവാ പരസ്‌നേഹം എന്നാല്‍ മനസാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്യുപ്പെടുന്ന സഹായങ്ങളും സേവനങ്ങളും മാത്രമല്ല, പാവങ്ങളിലും ആവശ്യക്കാരിലും ക്രിസ്തുവിനെ കണ്ടുമുട്ടുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ. ആഗോളതലത്തില്‍ ഉപവിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാരിത്താസ് ഇന്റര്‍നാഷനാലിസ് എന്ന സംഘത്തോട് സംസാരിക്കുകയായിരുന്നു പാപ്പാ.

‘ഉപവിയെ നാം കേവലം സേവനം മാത്രമായിട്ട് കാണുകയാണെങ്കില്‍ സഭ വെറും ഒരു മനുഷ്യസേവാസംഘമായി ഒതുങ്ങിപ്പോകും. എന്നാല്‍ ഇത് മാത്രമല്ല സഭ, അതിനേക്കാളൊക്കെ വളരെ ഏറെയാണ്’ പാപ്പാ പറഞ്ഞു.

മനുഷ്യനോടും സൃഷ്ടികളോടുമുള്ള ദൈവത്തിന്റെ സ്‌നേഹത്തിന്റെ അടയാളമായ ക്രിസ്തുവിലാണ് ഉപവി പൂര്‍ണമാകുന്നത്, നമ്മുടെ മനസ്സാക്ഷിക്ക് തൃപ്തി ലഭിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ സഹായം ചെയ്യുന്നതല്ല, യഥാര്‍ത്ഥ ഉപവി, പാപ്പാ വ്യക്തമാക്കി.

ഭക്തിയുടെ ഒരു അനുഭവമല്ല ഉപവി. അത് ക്രിസ്തുവിനെ കണ്ടുമുട്ടലാണ്. ദൈവത്തിന്റെ ഹൃദയവുമായി ഈ ഭൂമിയില്‍ ജീവിക്കലാണത്. ഉപവി എന്ന് പറയുന്നത് ദൈവപിതാവ് ഓരോ മനുഷ്യരെയും ആലിംഗനം ചെയ്യലാണ്, പ്രത്യേകിച്ച് ഏറ്റവും ചെറിയവരെയും സഹനങ്ങളിലൂടെ
കടന്നു പോകുന്നവരെയും, പാപ്പാ പറഞ്ഞു.

ചില ഉപവി പ്രവര്‍ത്തകര്‍ ബ്യൂറോക്രാറ്റുകളായും ഉദ്യോഗസ്ഥരായും മാറിപ്പോകുന്നതിനെ പാപ്പാ ശക്തമായി അപലപിച്ചു. അതിന് മറുമരുന്നായി ക്രിസ്തുവിനെ കണ്ടെത്തുക എന്ന് അവരോട് പാപ്പാ ആവശ്യപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles