ദൈവകാരുണ്യം ആത്മീയ അലസതയ്ക്കുള്ള ലൈസന്‍സല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ദൈവകാരുണ്യത്തിന്റെ പ്രചാരകനായിട്ടാണ് ഫ്രാന്‍സിസ് പാപ്പാ അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹം ഒരു കാര്യം മുന്നറിയിപ്പ് തരുന്നു: ദൈവത്തിന്റെ കാരുണ്യം ആത്മീയ ജീവിതത്തില്‍ അലസരാകാനുള്ള ക്ഷണമായി കണക്കാക്കരുത്. മറിച്ച്, വിശുദ്ധിയില്‍ ഉത്തരോത്തരം വളരാനുള്ള ആത്മാര്‍ത്ഥമായ ശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടാകണം.

മാനസാന്തരത്തിനുള്ള അവസരം അനന്തമല്ല എന്ന് വ്യക്തമാക്കിയ പാപ്പാ ദൈവകരുണയെ ദുരുപയോഗം ചെയ്യരുത് എന്ന് മുന്നറിയിപ്പ് നല്‍കി. ആത്മീയ ജീവിതത്തില്‍ അലസരായിരുന്നിട്ട് അതിനെ ദൈവകരുണയുടെ പേര് പറഞ്ഞ് ന്യായീകരിക്കരുത്, പാപ്പാ പറഞ്ഞു.

കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയുടെ വേളയില്‍ മാനസാന്തരത്തിനായുള്ള വിളിയെ സൂചിപ്പിക്കുന്ന അത്തിവൃക്ഷത്തിന്റെ ഉപമ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്. മൂന്നു വര്‍ഷമായിട്ടും ഫലം പുറപ്പെടുവിക്കാത്ത അത്തിവൃക്ഷം വെട്ടിക്കളയാന്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമ ഒരുങ്ങിയപ്പോള്‍ കര്‍ഷകന്‍ അത്തിവൃക്ഷത്തിന് ഫലം ചൂടുവാനായി ഒരു വര്‍ഷം കൂടി അവധി ചോദിക്കുകയാണ്.

തോട്ടത്തിന്റെ ഉടമ പിതാവായ ദൈവവും കര്‍ഷകന്‍ യേശുവുമാണ്. യേശു മനുഷ്യരായ നമുക്ക് വേണ്ടി പിതാവിന്റെ സന്നിധിയില്‍ കരുണയ്ക്കായി അപേക്ഷിക്കുകയാണ്. നാം മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് പിന്‍തിരിഞ്ഞ് നല്ല ഫലം പുറപ്പെടുവിക്കും എന്ന പ്രതീക്ഷയിലാണത്. ഈ നോമ്പുകാലം മാനസാന്തരത്തിനായി ദൈവം നമുക്ക് അനുവദിച്ചു നല്‍കിയ കാലമാണ്. അടുത്ത നോമ്പുകാലമാകട്ടെ, അപ്പോള്‍ മാനസാന്തരപ്പെടാം എന്നു പറഞ്ഞ് പരിവര്‍ത്തനം നീട്ടിവെയ്ക്കരുതെന്ന് മാര്‍പാപ്പാ ഓര്‍മപ്പെടുത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles