തിന്മയെ തോല്പിക്കാന്‍ സ്‌നേഹം കൂടുതല്‍ ശക്തമാക്കുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലോകത്തില്‍ തിന്മ പരക്കുന്നതിനെ തടയാന്‍ ഒറ്റ വഴിയേ ഉള്ളൂ. പരിധികള്‍ക്കപ്പുറത്തേക്ക് സ്‌നേഹിക്കുക. ക്ഷമിച്ച് സ്‌നേഹിക്കുക. അര്‍ഹിക്കുന്നില്ലെങ്കില്‍ പോലും സ്‌നേഹിക്കുക, ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

എല്ലാം നിയമം കൊണ്ട് പരിഹരിക്കാനാവില്ല. യേശു മനുഷ്യബന്ധങ്ങളില്‍ ക്ഷമയുടെ ശക്തി നിക്ഷേപിച്ചിരിക്കുന്നു. നമുക്ക് തിന്മയെ പ്രതിരോധിക്കേണ്ടി വരുമ്പോള്‍ പരിധികള്‍ ലംഘിച്ചും ആവശ്യത്തിലധികവും സ്‌നേഹിക്കണം. കൃപയുടെ പുതിയ കഥ പുനരാരംഭിക്കണം, പാപ്പാ പറഞ്ഞു.

ക്ഷമയുടെ സൗന്ദര്യത്തെ കുറിച്ച് ചിന്തിക്കാനും ധ്യാനിക്കാനും ഏറ്റവും ഉചിതമായ അവസരമാണ് ഈസ്റ്റര്‍ കാലം. മറ്റുള്ളവരോട് ക്ഷമിക്കുവാനുള്ള കൃപയ്ക്കായി സ്വര്‍ഗീയ പിതാവിനോട് പ്രാര്‍ത്ഥിക്കുക.

പ്രതികാരത്തിന്റെ നിയമത്തിന് പകരം സ്‌നേഹത്തിന്റെ നിയമം ദൈവപുത്രന്‍ സ്ഥാപിച്ചു. ദൈവം എനിക്ക് നല്‍കിയ ക്ഷമ ഞാന്‍ നിനക്കു നല്‍കുന്നു എന്നതായിരിക്കണം നമ്മുടെ മനോഭാവം, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles