യേശുവില്‍ കേന്ദ്രീകൃതമാണ് തിരുക്കുടുംബം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: ബാലനായ യേശുവിനെ കാണാതായപ്പോള്‍ ആകുലത അനുഭവിച്ച ജോസഫിന്റെയും മറിയത്തിന്റെയും അവസ്ഥ യേശുവില്ലാത്ത കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. തിരുക്കുടുംബം വിശുദ്ധ കുടുംബമായിരിക്കുന്നത് യേശുവിന്റെ സാന്നിധ്യമുള്ളതു കൊണ്ടാണ്, പാപ്പാ പറഞ്ഞു.
നമ്മള്‍ യേശുവിനെ മറക്കുമ്പോള്‍, പ്രാര്‍ത്ഥിക്കാതെ ദിവസങ്ങള്‍ തള്ളി നീക്കുമ്പോള്‍, നമുക്ക് യേശുവിനെ നഷ്ടപ്പെടുകയാണ്. അപ്പോള്‍ നമ്മളും മറിയത്തെയും ജോസഫിനെയും പോലെ വ്യാകുലത അനുഭവിക്കണം. അവിടുത്തെ അന്വേഷിക്കണം, പാപ്പാ വിശദമാക്കി. 
ലോകത്തിലെമ്പാടുമുളള കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. പല കുടുംബങ്ങളിലും സമാധാനവും ഐക്യവുമില്ല. അത്തരം കുടുംബങ്ങളെ നമുക്ക് തിരുക്കുടുംബത്തിന്റെ സംരക്ഷണത്തില്‍ ഏല്‍പിക്കാം, മാര്‍പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles