നന്മ എവിടെ നിന്നു വന്നാലും ആദരിക്കുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: നന്മ ആരുടെ ഭാഗത്തു നിന്ന് വന്നാലും, അത് നമ്മുടെ കൂട്ടത്തിന് പുറമേ നിന്നും വന്നാല്‍ പോലും തുറന്ന മനസ്സോടെ സ്വീകരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ഈ ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയോടൊപ്പം നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇത് പറഞ്ഞത്.

തങ്ങളുടെ കൂട്ടത്തിന് പുറമേയുള്ള ചിലര്‍ പിശാചുക്കളെ പുറത്താക്കുന്നു എന്ന പരാതിയുമായി ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ച സുവിശേഷ ഭാഗം വായിച്ചു കൊണ്ടാണ് പാപ്പാ ഈ സന്ദേശം നല്‍കിയത്. ഇത് അടഞ്ഞ മനസ്സിന്റെ പ്രകടനമാണ്. നമ്മുടെതല്ലാത്ത ഒന്നിലും നന്മ കാണാന്‍ കഴിവില്ലായ്മയാണിത്. അതേ സമയം യേശു വളരെ സ്വതന്ത്ര മനസ്സോടെയാണ് പ്രതികരിക്കുന്നത്.

ദൈവാത്മാവിന്റെ സ്വാതന്ത്ര്യമാണ് നാം യേശുവില്‍ കാണുന്നത്. ദൈവത്തിന്റെ ആത്മാവിന് പരിധിയോ മതില്‍ക്കെട്ടുകളോ ബാധകമല്ല. ഈ ആന്തരിക സ്വാതന്ത്ര്യത്തെ കുറിച്ച് നമ്മെ ഓര്‍മിപ്പിക്കാന്‍ യേശു ഇന്നും ആഗ്രഹിക്കുന്നു, മാര്‍പാപ്പ പറഞ്ഞു.

ശിഷന്മാരുടെ സ്വഭാവം നാം പലയിടത്തും കാണുന്നു. നമ്മുടെ ഇടയില്‍ തന്നെ കാണുന്നു. വിവധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ഈ അടഞ്ഞ മനോഭാവമുണ്ട്. മനുഷ്യസഹജമായ സ്വഭാവമാണിത്. നമ്മുടേതുമായി യോജിച്ചു പോകാത്തതിനെ അംഗീകരിക്കാനുള്ള വൈമനസ്യമാണത്, പാപ്പാ വിശദമാക്കി.

ഒരാള്‍ നമ്മുടെ ശത്രുവാണോ മിത്രമാണോ, നമ്മുടെ കൂടെയുള്ളയാളാണോ പുറമേയുള്ളയാളാണോ എന്നൊന്നും ചിന്തിക്കാതെ അതിനെല്ലാ അപ്പുറത്തേക്ക് പോകാനും നന്മയെ അംഗീകരിക്കാനും യേശു നമ്മെ ഉദ്‌ബോധിപ്പിക്കുന്നു, പാപ്പ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles