ഇന്നത്തെ വിശുദ്ധന്‍: വ്യാകുലമാതാവിന്റെ വി. ഗബ്രിയേല്‍

February 27: വ്യാകുലമാതാവിന്റെ വി. ഗബ്രിയേല്‍

ഇരുപത്തിനാലാമത്തെ വയസ്സില്‍ മരണം വരിച്ച വിശുദ്ധനാണ് ഗബ്രിയേല്‍. ഇറ്റലിയില്‍ ജനിച്ച ഗബ്രിയേലിന്റെ അമ്മ അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോള്‍ മരണമടഞ്ഞു. ഈശോസഭക്കാരാണ് തുടര്‍ന്ന് ഗബ്രിയേലിന് വിദ്യാഭ്യാസം നല്‍കിയത്. രണ്ടു തവണ മരണകരമായ രോഗങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു. മുതിര്‍ന്നപ്പോള്‍ അദ്ദേഹം പാഷണിസ്റ്റ് സഭയില്‍ ചേര്‍ന്നു വ്യാകുലമാതാവിന്റെ ഗബ്രിയേല്‍ എന്ന പേര് സ്വീകരിച്ചു. പ്രാര്‍ത്ഥനാരൂപിയിലും പാവങ്ങളോടുള്ള സ്‌നേഹത്തിലും മികച്ചു നിന്നിരുന്ന ഗബ്രിയേല്‍ പുണ്യപൂര്‍ണതയില്‍ അതിവേഗം മുന്നേറി. എന്നാല്‍ വൈദിക പട്ടത്തിനായി ഒരുങ്ങി കൊണ്ടിരിക്കെ അദ്ദേഹത്തിന് വീണ്ടും ക്ഷയരോഗം ബാധിച്ചു. 1862 ഫെബ്രുവരി 27 ന് അദ്ദേഹം മരണമടഞ്ഞു.

വ്യാകുലമാതാവിന്റെ വി. ഗബ്രിയേല്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles