നവീകരിച്ച പരി. മാതാവിന്റെ ലുത്തിനിയ

പുതിയതായി മൂന്നു പ്രാര്‍ത്ഥനകള്‍ കൂടി ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ പരി. മാതാവിന്റെ ലുത്തിനിയ നവീകരിച്ചു. പ്രത്യാശയുടെ മാതാവ്, കരുണയുടെ മാതാവ്, കുടിയേറ്റക്കാരുടെ ആശ്വാസം എന്നീ മൂന്നു വിശേഷണങ്ങള്‍ കൃത്യമായി ചേര്‍ത്തു ചൊല്ലാന്‍ നിങ്ങളെ സഹായിക്കുന്ന ലുത്തിനിയ ചുവടെ ചേര്‍ക്കുന്നു.

കർത്താവേ അനുഗ്രഹിക്കണമേ (കർത്താവെ….. )
ക്രിസ്തുവേ അനുഗ്രഹിക്കണമേ (ക്രിസ്തുവേ…. )
കർത്താവേ അനുഗ്രഹിക്കണമേ (കർത്താവേ….. )
ക്രിസ്തുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ (ക്രിസ്തുവേ…… )
ക്രിസ്തുവേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ (ക്രിസ്തുവേ…… )
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ (ഞങ്ങളെ അനുഗൃഹിക്കണമേ )
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ (ഞങ്ങളെ….. )
പരിശുദ്ധാത്മാവായ ദൈവമേ (ഞങ്ങളെ….. )
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ (ഞങ്ങളെ…… )
പരിശുദ്ധ മറിയമേ (ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ )
ദൈവത്തിന്റെ പരിശുദ്ധ ജനനി….
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ….
ക്രിസ്തുവിൻ്റെ മാതാവേ….
ദൈവവരപ്രസാദത്തിന്റെ മാതാവേ ….
പ്രത്യാശയുടെ മാതാവേ……
ഏറ്റവും നിർമ്മലയായ മാതാവേ…..
അത്യന്ത വിരക്തയായ മാതാവേ……
കളങ്കമറ്റ കന്യകയായ മാതാവേ….
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ…..
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ….
അത്ഭുതത്തിനു വിഷയമായ മാതാവേ…..
സദുപദേശത്തിന്റെ മാതാവേ….
സൃഷ്ടാവിന്റെ മാതാവേ…..
തിരുസഭയുടെ മാതാവേ…..
കരുണയുടെ മാതാവേ…….
രക്ഷകന്റെ മാതാവേ….
ഏറ്റം വിവേകമതിയായ കന്യകേ…..
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ….
സ്തുതിക്കു യോഗ്യയായ കന്യകേ….
മഹാവല്ലഭയായ കന്യകേ…
കനിവുള്ള കന്യകേ……
ഏറ്റവും വിശ്വസ്തയായ കന്യകേ……
നീതിയുടെ ദർപ്പണമേ……
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ……
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ….
ആത്മജ്ഞാന പൂരിത പാത്രമേ…..
ബഹുമാനത്തിന്റെ പാത്രമേ….
അദ്ഭുതകരമായ ഭക്തിയുടെ പാത്രമേ….
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ……
ദാവീദിന്റെ കോട്ടയെ…..
നിർമ്മലദന്തം കൊണ്ടുള്ള കോട്ടയെ…..
സ്വർണാലയമേ ……
വാഗ്ദാനത്തിന്റെ പേടകമേ…..
സ്വർഗ്ഗത്തിന്റെ വാതിലെ…..
ഉഷ:കാല നക്ഷത്രമേ…..
രോഗികളുടെ ആരോഗ്യമേ….
പാപികളുടെ സങ്കേതമേ……
കുടിയേറ്റക്കാരുടെ ആശ്വാസമേ…..
പീഡിതരുടേ ആശ്വാസമേ…..
ക്രിസ്ത്യാനികളുടെ സഹായമേ…….
മാലാഖമാരുടെ രാജ്ഞി…..
പൂർവപിതാക്കന്മാരുടെ രാജ്ഞി…..
ദീർഘദർശികളുടെ രാജ്ഞി…..
അപ്പോസ്ത്തലന്മാരുടെ രാജ്ഞി…..
വേദസാക്ഷികളുടെ രാജ്ഞി…
വന്ദകൻമാരുടെ രാജ്ഞി…..
കുടുംബങ്ങളുടെ രാജ്ഞി….
കന്യകകളുടെ രാജ്ഞി…..
സകലവിശുദ്ധരുടെയും രാജ്ഞി….
അമലോത്ഭവയായ രാജ്ഞി….
സ്വര്ഗാരോപിതയായ രാജ്ഞി….
പരിശുദ്ധജപമാലയുടെ രാജ്ഞി…..
കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞി…..
സമാധാനത്തിന്റെ രാജ്ഞി……

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ
(കർത്താവേ ഞങ്ങളുടെ
പാപങ്ങൾ ക്ഷമിക്കണമേ )
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ
(കർത്താവേ ഞങ്ങളുടെ
പ്രാർത്ഥന കേൾക്കണമേ )
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ
(കർത്താവേ ഞങ്ങളെ
അനുഗ്രഹിക്കേണമേ ).

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles