തിരസ്‌കരിക്കപ്പെട്ടവന്റെ രാജവീഥി

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 11

തൻ്റെ രാജകീയ ജറുസലെം പ്രവേശനത്തിന് മുന്നൊരുക്കമായി കഴുതക്കുട്ടിയെ അഴിച്ചു കൊണ്ടുവരുവാൻ ശിഷ്യരെ നിയോഗിക്കുന്ന ക്രിസ്തു
“നിങ്ങൾ അതിനെ അഴിക്കുന്നതെന്തിനെന്ന് ആരെങ്കിലും ചോദിച്ചാൽ
കർത്താവിന് അതിനെ കൊണ്ട് ആവശ്യം ഉണ്ട് എന്ന് പറയുക.”
( ലൂക്കാ 19 : 31 )

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് “എന്നെ ആർക്കും ആവശ്യമില്ല’ എന്ന ചിന്ത മനുഷ്യനിൽ ബലപ്പെടുന്നതാണ്.

ഭാരം കയറ്റി വച്ചവർക്കറിയില്ല വലിക്കുന്നവൻ്റെ ദുഃഖം.
എങ്കിലും അവൻ ഭാരം ചുമന്നുകൊണ്ടേയിരിക്കുന്നു.
തളർന്നു വീഴും വരെ ചുമക്കണം.കാരണം ചുമക്കുന്നത് പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആണ്.

അവഗണനയുടെയും കുറ്റപ്പെടുത്തലിൻ്റെയും നെരിപ്പോടിലും നീ ചങ്കോടു ചേർത്തു നിർത്തിയ ബന്ധങ്ങൾ ….
തളർത്തിയിട്ടും തളരാതെ പ്രിയപ്പെട്ടവർക്കു വേണ്ടിയുള്ള നിൻ്റെ അധ്വാനങ്ങൾ ….
പ്രതിസന്ധികളിലും വിശ്വാസത്തിനു വേണ്ടി നീ ഏറ്റെടുത്ത ത്യാഗങ്ങൾ……
എല്ലാം സ്വർഗം മാനിക്കുന്നു.

ഇങ്ങനെ അവഗണനയുടെ ഭാണ്ഡ ചുമട്
താങ്ങിയവന് ….
ഭോഷൻ എന്ന് ലോകം മുദ്ര കുത്തിയവന്…
രാജവീഥിയൊരുക്കുന്നവനാണ് ക്രിസ്തു .
മാറ്റി നിർത്തപ്പെടുന്നവനെ മധ്യത്തിൽ നിർത്തുന്നവനാണ് ക്രിസ്തു.
അവൻ്റെ കണ്ണുകളിൽ നീ അന്യനല്ല;
അവന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്.

“പോകാൻ ഒരിടം…..,
കാത്തിരിക്കാൻ ഒരാൾ……,
ഇത്രയുമുണ്ടെങ്കിൽ ജീവിതം സഫലമായി ”

പോകാൻ ഒരിടം,
കാത്തിരിക്കാൻ ഒരാൾ,
ഒരു വിശ്വാസിക്ക് ഇതുരണ്ടും ഒരാളാണ് -ക്രിസ്തു

പോകാൻ അവൻ്റെ സന്നിധി.
അവിടെ അവൻ നമുക്കായ് കാത്തിരിക്കുന്നുണ്ട്.

“കർത്താവിനെ കാത്തിരിക്കുക.
അവിടുത്തെ മാർഗത്തിൽ ചരിക്കുക.
ഭൂമി അവകാശമായി തന്ന്
അവിടുന്ന് നിന്നെ ആദരിക്കും.”
(സങ്കീർത്തനം 37 : 34 )

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles