എത്ര വലിയ പാപിയാണെങ്കിലും യേശു നിങ്ങളെ സ്‌നേഹിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ എത്ര പാപിയാണെങ്കിലും ബലഹീനനാണെങ്കിലും ക്രിസ്തുവിന്റെ സ്‌നേഹം മാറുകയില്ലെന്ന സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പാ. യോഗ്യതയുള്ളവരെ മാത്രമല്ല, ഇല്ലാത്തവരെയും ഇവ്വിധം ശുശ്രൂഷിക്കാന്‍ കത്തോലിക്കര്‍ക്ക് കടമയുണ്ടെന്ന് മാര്‍പാപ്പാ ഓര്‍മിപ്പിച്ചു.

‘നിങ്ങള്‍ കരുതുന്നതു പോലെ നിങ്ങള്‍ എല്ലാ ശരിയായി ചെയ്യുന്നതു കൊണ്ടൊന്നമല്ല ദൈവം നിങ്ങളെ സ്‌നേഹിക്കുന്നത്. ദൈവം ചുമ്മാ നിങ്ങളെ സ്‌നേഹിക്കുന്നു. അത്രയേ ഉള്ളൂ. നിരപാധികമാണ് അവിടുത്തെ സ്‌നേഹം. അത് നിങ്ങളെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്’ പാപ്പാ ക്രിസ്മസ് ജാഗര വേളയില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് പറഞ്ഞു.

‘മറ്റൊരാള്‍ നമുക്ക് വേണ്ടി നന്മ ചെയ്താലേ അയാള്‍ക്കു വേണ്ടി നാം നന്മ ചെയ്യുകയുള്ളൂ എന്ന ശാഠ്യം നമുക്ക് ഉപേക്ഷിക്കാം’ പാപ്പാ ആഹ്വാനം ചെയ്തു.

‘നിങ്ങളുടെ ധാരണകള്‍ തെറ്റായിരിക്കാം. നിങ്ങള്‍ എല്ലാം അലങ്കോലമാക്കുന്ന വ്യക്തിയായിരിക്കാം. എന്നാല്‍ ദൈവം നിങ്ങളെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്നു. പാപികളാണെങ്കിലും ദൈം നമ്മെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്നു. ഇതാണ് നമുക്കുള്ള ക്രിസ്മസ് സമ്മാനം ‘ പാപ്പാ കൂട്ടിച്ചേര്‍ത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles