ജീവനെ സംരക്ഷിക്കണമെങ്കില്‍ ജീവനെ സ്‌നേഹിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിയല്ല മനുഷ്യന് നല്ല ജീവിതം പ്രദാനം ചെയ്യുന്നത്, മറിച്ച് ദൈവത്തില്‍ നിന്ന് സ്വീകരിച്ച ജീവിനോടുള്ള സ്‌നേഹമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. തായ്‌ലണ്ടും ജപ്പാനും സന്ദര്‍ശിച്ച ശേഷം വത്തിക്കാനില്‍ മടങ്ങിയെത്തിയ ശേഷം വത്തിക്കാനില്‍ വച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.

‘ജീവനെ സംരക്ഷിക്കണമെങ്കില്‍ ആദ്യം നാം ജീവനെ സ്‌നേഹിക്കണം. ജീവിക്കാനുള്ള താല്പര്യം നഷ്ടമാകുന്നു എന്നതാണ് ഇന്ന് മിക്ക വികസിത രാജ്യങ്ങളും നേരിടുന്ന ഭീഷണി’ പാപ്പാ പറഞ്ഞു.

‘ജീവിക്കാന്‍ സാമ്പത്തിക സ്‌ത്രോതസ്സുകളും സാങ്കേതികശക്തികളും മാത്രം പോര, യേശു ക്രിസ്തു നമുക്കായി നല്‍കിയ സ്വര്‍ഗീയ പിതാവിന്റെ സ്‌നേഹം വേണം’ പാപ്പാ വ്യക്തമാക്കി.

ജപ്പാന്‍-തായ് സന്ദര്‍ശനം സാധ്യമാക്കിയ ദൈവത്തിന് മാര്‍പാപ്പാ നന്ദി പറഞ്ഞു. ഈ സന്ദര്‍ശനം ആ ജനവിഭാഗങ്ങളോടുള്ള തന്റെ അടുപ്പം ആഴപ്പെടുത്തി എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles