അക്രമത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാനില്‍ വിശുദ്ധ ഡമാസൂസിന്‍റെ നാമത്തിലുള്ള ചത്വരത്തില്‍ അരങ്ങേറിയ പൊതുകൂടിക്കാഴ്ച പരിപാടയിലെ പ്രഭാഷണാനന്തരം പാപ്പാ വിവിധ ഭാഷക്കാരോടായിട്ടാണ് സെപ്തംബര്‍ 9, സായുധാക്രമണങ്ങള്‍ക്കിടയില്‍നിന്നും വിദ്യാഭാസം സംരക്ഷിക്കപ്പെടുവാനുള്ള ആഗോളദിനമാണെന്ന കാര്യം അനുസ്മരിപ്പിച്ചത്. യുദ്ധവും ഭീകരാക്രമണവും മൂലം വിദ്യാഭ്യാസത്തിനുള്ള അവകാശം ഏറെ നഷ്ടപ്പെട്ട കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരെയും പാപ്പാ ക്ഷണിക്കുകയുണ്ടായി.

വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയില്‍ അറിവു നല്കിക്കൊണ്ട് അവര്‍ക്ക് അഭയമാകുന്ന വിദ്യാലയങ്ങളെയും അവരുടെ അദ്ധ്യാപകരെയും, കുട്ടികളെത്തന്നെയും സംരക്ഷിക്കുവാന്‍ വേണ്ടുവോളം കരുതല്‍ രാജ്യാന്തരസമൂഹം ഉറപ്പുവരുത്തണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

അവരുടെ പരിശീലനത്തിനും പഠനത്തിനുമുള്ള ചുറ്റുപാടുകള്‍ സുരക്ഷവും കാര്യക്ഷമവും ആക്കുവാനുള്ള പരിശ്രമം, വിശിഷ്യാ മാനുഷിക അടിയന്തിരാവസ്ഥയുള്ള ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കണമെന്നും പാപ്പാ രാജ്യാന്തര സമൂഹത്തോടായി ആവശ്യപ്പെടുകയുണ്ടായി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles