ഔദാര്യം ഹൃദയത്തെ വിശാലമാക്കുന്നു; ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: ഉപഭോഗ സംസ്‌കാരത്തെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ പാവങ്ങളോട് ഔദാര്യം പ്രദര്‍ശിപ്പിക്കാന്‍ ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്തു. ദരിദ്രരെ അവഗണിക്കുന്ന ഉപഭോഗ സംസ്‌കാരം എന്ന രോഗത്തിനെതിരെ ജാഗ്രത പാലിക്കാനും പാപ്പാ മുന്നറിയിപ്പു നല്‍കി.

‘ധനവാന് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക പ്രയാസകരമാണ്’ എന്ന സുവിശേഷ വചനം (മത്തായി: 19: 23) ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു: ‘ദരിദ്രനെയും ധനവാനെയും തമ്മില്‍ താരതമ്യം ചെയ്ത് ക്രിസ്തു സംസാരിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സുവിശഷങ്ങളിലുണ്ട്’.

ഔദാര്യം ദൈവത്തില്‍ നിന്നാണ് വരുന്നതെന്ന് പാപ്പാ വിശദീകരിച്ചു. ലൂക്കായുടെ സുവിശേഷത്തില്‍ ദേവാലയ ഭണ്ഡാരത്തില്‍ കാണിക്കയിടുന്ന വിധവയെ നാം കാണുന്നു. വലിയ തുകകള്‍ നേര്‍ച്ചിയിടുന്ന ധനികരും രണ്ടു ചെമ്പുനാണയം മാത്രം ഇടുന്ന വിധവയും. ഇവിടെ പറയുന്ന ധനികര്‍ ദുഷ്ടരല്ല, നല്ലവരാണ്. എന്നാല്‍ വിധവ തനിക്കുള്ളതെല്ലാം നല്‍കുകയും അത് ദൈവസന്നിധിയില്‍ കൂടുതല്‍ സ്വീകാര്യമാവുകയും ചെയ്യുന്നു, പാപ്പാ വ്യക്തമാക്കി.

കാരണം, ദൈവമാണ് എല്ലാത്തിനെക്കാളും പ്രധാനപ്പെട്ടത്. ഈ സന്ദേശം നമ്മെ ഉദാരമതികാളാകാന്‍ ക്ഷണിക്കുന്നു, പരിശുദ്ധ പിതാവ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles