ക്രിസ്തുവില്ലാത്ത മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സാമൂഹികപ്രവര്‍ത്തനങ്ങള്‍ മാത്രം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നു പറയുന്ന കത്തോലിക്കര്‍ ക്രിസ്തുവിനോട് ചേര്‍ന്ന പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആ പ്രവര്‍ത്തനങ്ങള്‍ പ്രേഷിതപ്രവര്‍ത്തനം ആകുന്നില്ലെന്നും വെറും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ ആകുന്നുള്ളൂവെന്ന് ഫ്രാന്‍സിസ് പാപ്പാ. സെന്റ് ചാള്‍സ് ബൊറോമിയോയുടെ പ്രേഷിതര്‍ എന്നറിയപ്പെടുന്ന ഒരു സംഘം സന്ന്യാസ സഹോദരന്മാരോട് സംസാരിക്കുകയായിരുന്നു, പാപ്പാ.

‘മുന്തിരിവള്ളികളും ശാഖകളും പോലെ എല്ലാ പ്രേഷിത പ്രവര്‍ത്തനങ്ങളും ഉത്ഥിതനായ ക്രിസ്തുവുമായി ഐക്യപ്പെട്ടു വേണം നിര്‍വഹിക്കേണ്ടത്. അല്ലാത്ത പക്ഷം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കേവലം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമായി ഒതുങ്ങപ്പോകും. ഞാന്‍ നിങ്ങളോട് ആവര്‍ത്തിച്ചു പറയുന്നു, ക്രിസ്തുവില്‍ വസിക്കുവിന്‍. ആദ്യമായി നാം തിരുവചനത്തിലും വി. കുര്‍ബാനയിലും കൗദാശികമായ ക്ഷമയിലും ജീവിക്കുന്നവനായ ക്രിസ്തുവിലുള്ള വിശ്വാസത്തിലും പ്രത്യാശയിലും നമ്മെത്തന്നെ നവീകരിക്കണം. നിശബ്ദമായ ആരാധന, പ്രാര്‍്തഥന, ജപമാല എന്നിവയിലൂടെ നാം യേശുവിനോടൊത്ത് ആയിരിക്കണം’ പാപ്പാ വിശദമാക്കി.

എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരോടൊപ്പം നടന്ന് അവരുടെ ഉള്‍ക്കണ്ണുകള്‍ ക്രിസ്തു തുറന്നതു പോലെ സുവിശേഷവല്‍ക്കരണം ജനങ്ങളുടെ കൂടെ നടന്ന് അവരെ ശ്രവിക്കലാണ് എന്ന് പാപ്പാ ഓര്‍മപ്പെടുത്തി. ജനങ്ങളുടെ ചരിത്രവും അവരുടെ പ്രതീക്ഷകളും വിശ്വാസ പരീക്ഷണങ്ങളും നാം കേള്‍ക്കണം.

കേള്‍ക്കാന്‍ മനസ്സു കാണിക്കുകയാണ് കരുണയുടെ ആദ്യ ലക്ഷണം. കേട്ടതിന് ശേഷം നാം വി. കുര്‍ബാനയെ കുറിച്ചും തിരുവചനത്തെ കുറിച്ചും പങ്കുവയ്ക്കണം. രക്ഷാകര രഹസ്യത്തെ കുറിച്ച് നാം അവര്‍ക്ക് പറഞ്ഞു കൊടുക്കണം: യേശുവിന്റെ മനുഷ്യാവതാരത്തെ കുറിച്ചും പീഢകളെ കുറിച്ചും മരണത്തെയും ഉത്ഥാനത്തെയും കുറിച്ചും ്അവരോട് പറയണം.

ഇന്ന് ഉത്ഥിതനായ ക്രിസ്തു നിങ്ങളെ അയക്കുന്നു, ജനതയോടൊപ്പം നടന്ന് അവരെ കേള്‍ക്കാന്‍, അവരോട് വിശ്വാസം പങ്കുവയ്ക്കാന്‍, പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles