തത്തയെ പോലെ ഉരുവിടലല്ല പ്രാര്‍ത്ഥന: ഫ്രാന്‍സിസ് പാപ്പാ
പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന യേശുവിന്റെ പ്രാര്‍ത്ഥന അനുസ്മരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനം. ദൈവത്തിന്റെ പ്രിയമക്കളാണ് തങ്ങള്‍ എന്ന ഉറച്ച ബോധ്യത്തോടെ ദൈവത്തെ കാണുന്നവരുടെ മനോഭാവത്തോടെ വേണം പ്രാര്‍ത്ഥിക്കേണ്ടത്, പാപ്പാ പറഞ്ഞു.
ഒരു പാട് വാക്കുകള്‍ ഉപയോഗിച്ചു വേണം പ്രാര്‍ത്ഥിക്കേണ്ടത് എന്ന ചിലര്‍ കരുതുന്നു. അവര്‍ തത്തയെ പോലെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരിക്കലുമല്ല! പ്രാര്‍ത്ഥന ഹൃദയം കൊണ്ടാണ് നടത്തേണ്ടത്, പാപ്പാ പറഞ്ഞു.
ദൈവത്തിന് നമ്മില്‍ നിന്നും യാതൊന്നും ആവശ്യമില്ല. പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവവുമായി ബന്ധത്തിലാവുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ മക്കളാണ് നാം എന്ന ബോധ്യത്തില്‍ വളരുകയും ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്ന് അനുഭവിക്കുകയുമാണ് ചെയ്യുന്നത്. പാപ്പാ വിശദമാക്കി.