തന്റെ സമയത്ത് ദൈവം എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം തരും: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: എന്തു കൊണ്ടാണ് ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാത്തത് എന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍ ദൈവത്തിന്റെ സമയം നമ്മുടെ സമയം പോലെയല്ല, തന്റെതായ സമയത്ത് ദൈവം തീര്‍ച്ചയായും ഉത്തരം നല്‍കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

യേശു ക്രിസ്തുവിന്റെ ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയില്‍ നിമഗ്നമായിരുന്നു. ഓരോ ചുവടിലും അവിടുന്ന് ദൈവാത്മാവിനാല്‍ നയിക്കപ്പെട്ടു. തന്നെ തള്ളിപ്പറയാന്‍ പോകുന്ന പത്രോസിന് വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിച്ചു. തന്നെ കുരിശിലേറ്റിയവര്‍ക്കായി പ്രാര്‍ത്ഥിച്ചു. പിതാവിലുള്ള അവിടുത്തെ അനുപമമായ ആശ്രയത്തിന്റെ പ്രകടനമായിരുന്നു യേശുവിന്റെ അന്ത്യമൊഴി.

പ്രതികാരത്തിന് വേണ്ടിയല്ല ക്ഷമിക്കണമേ എന്നാണ് അവിടുന്ന് തന്റെ ഏറ്റവും കയ്‌പേറിയ നിമിഷങ്ങളില്‍ പോലും പ്രാര്‍ത്ഥിച്ചത്.

ദൈവത്തിനറിയാം നമുക്കെന്താണ് ആവശ്യമെന്ന്. ദൈവം എപ്പോഴും ഉത്തരം നല്‍കുന്നുവെന്ന് യേശു വ്യക്തമാക്കുന്നു. ഒരു പ്രാര്‍ത്ഥനയും കേള്‍ക്കപ്പെടാതെ പോകുന്നില്ല. ദൈവം പിതാവാണ്. സങ്കടപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്ന തന്റെ മക്കളെ അവിടുന്ന് ഒരിക്കലും മറക്കുന്നില്ല.

പലപ്പോഴും നമുക്ക് തോന്നും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന്. എന്നാല്‍ പ്രാര്‍ത്ഥന തീര്‍ച്ചയായും യാഥാര്‍ത്ഥ്യത്തെ മാറ്റുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ മാറുന്നില്ലെങ്കില്‍ കുറഞ്ഞ പക്ഷം നമ്മുടെ ഹൃദയങ്ങളില്‍ മാറ്റം വരുന്നുണ്ട്.

ദൈവം മറുപടി നല്‍കും എന്ന കാര്യം ഉറപ്പാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. എപ്പോഴാണ് ആ സമയം എന്ന് മാത്രം നമുക്കറിയില്ല. എന്നാല്‍ നാം ഹൃദയത്തില്‍ സൂക്ഷിക്കുന്ന സന്തോഷത്തിനായുള്ള ആഗ്രഹം നിറവേറും എന്ന കാര്യം ഉറപ്പാണ്, പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles