ഓരോ സ്ത്രീയും അമ്മയായ സഭയുടെ പ്രതിരൂപം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: സഭയില്‍ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ വത്തിക്കാനില്‍ നടന്നുവരുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പാ സ്ത്രീകളെ സഭയോടുപമിച്ചു. ഓരോ സ്ത്രീയും അമ്മയായ കത്തോലിക്കാ സഭയുടെ പ്രതിരൂപങ്ങളാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

ജനറല്‍ അസംബ്ലിയില്‍ ആദ്യമായി സംസാരിച്ച സ്ത്രീ പ്രതിനിധിയായ ഡോ. ഘിസോണിയുടെ പ്രഭാഷണത്തിന് ശേഷമാണ് ഫ്രാന്‍സിസ് പാപ്പായുടെ പ്രതികരണം വന്നത്. ‘സഭയുടെ മുറിപ്പാടുകളെ കുറിച്ച് സംസാരിക്കാന്‍ ഒരു സ്ത്രീയെ ക്ഷണിക്കുമ്പോള്‍ നാം ക്ഷണിക്കുന്നത് അവളുടെ തന്നെ മുറിപ്പാടുകളെ കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണ്’ പാപ്പാ പറഞ്ഞു.

ഘിസോണി സംസാരിച്ചപ്പോള്‍ സഭ സ്വയം സംസാരിക്കുന്നതാണ് താന്‍ ശ്രവിച്ചതെന്നു പറഞ്ഞ പാപ്പാ സ്‌ത്രൈണവ്യക്തിത്വമായ സഭ തന്നെയാണ് ഓരോ സ്ത്രീയിലും പ്രതിഫലിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. സഭാപരമായ ഫെമിനിസത്തിലേക്ക് പ്രവേശിക്കുന്നതിന്റെ അടയാളമല്ല ഒരു സ്ത്രീയെ പ്രസംഗിക്കാന്‍ ക്ഷണിച്ചത് എന്ന് വ്യക്തമാക്കിയ പാപ്പാ സ്്ത്രീ സഭയെ കുറിച്ച് സംസാരിക്കുമ്പോള്‍ അവള്‍ ഏറ്റുവാങ്ങിയ വേദനകളെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. കാരണം അമ്മയും മണവാട്ടിയും സ്ത്രീയുമായ സഭയുടെ പ്രതിരൂപമാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles