ദൈവം തെരഞ്ഞെടുക്കുന്നത് കുറവുകളുള്ളവരെ: ഫ്രാന്‍സിസ് പാപ്പാ

സോഫിയ, ബള്‍ഗേറിയ: : ദൈവം തന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുക്കുന്നത് പൂര്‍ണരായവരെയല്ല, കുറവുകളുള്ള വ്യക്തികളെയും കുറവുകളുള്ള അവസ്ഥകളെയുമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. അതിനാല്‍ പുണ്യവഴിയേ യാത്ര ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ബള്‍ഗേറിയന്‍ സന്ദര്‍ശന വേളയില്‍ ആ രാജ്യത്തെ ജനതയോട് സംസാരിക്കുകയായുന്നു പാപ്പാ.

‘കാര്യങ്ങളെല്ലാം ഏറ്റവും മികച്ച സ്ഥിതിയിലകാനും ഏറ്റവും നല്ല മാനസികാവസ്ഥയിലാകാനും വേണ്ടി ദൈവം കാത്തു നില്‍ക്കാറില്ല. പാപവും കുറവുകളും പ്രശ്‌നങ്ങളും നിരാശകളും ഒന്നുമില്ലാത്തവരെയല്ല ദൈവം തെരഞ്ഞെടുക്കുന്നത്’ പാപ്പാ പറഞ്ഞു.

‘യേശു ക്രിസ്തു തന്നെ പാപത്തെയും നിരാശയെയും അഭിമുഖീകരിച്ചവനാണ്. എല്ലാ മനുഷ്യരെയും നിലനില്‍പിനായി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് അവിടുന്ന് അത് ചെയ്തത്. യേശുവില്‍ ദൈവം എപ്പോഴും മറ്റൊരു അവസരം കൂടി നല്‍കുന്നുണ്ട്, അനുദിനം സ്‌നേഹത്തില്‍ കൂടുതല്‍ ആഴപ്പെടാനും നവീകരിക്കപ്പെടാനും അവിടുന്ന് വിളിക്കുന്നു. ഓരോ പ്രഭാതത്തിലും അവിടുന്ന് വന്ന് അന്വേഷിക്കുന്നു, നാം എവിടെയാണെന്ന്’ പാപ്പാ വിശദമാക്കി.

മെയ് 5 മുതല്‍ 7 വരെ നീണ്ടു നില്‍കുന്ന പാപ്പായുടെ ബള്‍ഗേറിയന്‍ സന്ദര്‍ശന മധ്യേ ബള്‍ഗേറിയയിലെ സോഫിയയില്‍ പാപ്പാ ദിവ്യബലി അര്‍പ്പിച്ചു. എഴുപത് ലക്ഷത്തോളം വരുന്ന ജനസംഥ്യയില്‍ 50000 പേര്‍ മാത്രമാണ് ഇവിടെ കത്തോലിക്കര്‍ ഉള്ളത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles