സാഹോദര്യം വളര്‍ത്താന്‍ പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍: ഉര്‍ബി എത്ത് ഓര്‍ബി എന്ന പേരില്‍ ലോകത്തിന് നല്‍കുന്ന ക്രിസ്മസ് പ്രഭാഷണത്തില്‍ ഇത്തവണ സാഹോദര്യത്തിന് ഊന്നല്‍ കൊടുത്ത് ഫ്രാന്‍സിസ് പാപ്പാ. എന്റെ ക്രിസ്മസ് ആശംസ സാഹോദര്യമാണ്, പാപ്പാ പറഞ്ഞു.

ദൈവം പിതാവാണ്. നാമെല്ലാവരും സഹോദരങ്ങളും. യേശു നല്‍കുന്ന സാഹോദര്യം എന്ന സമ്മാനമില്ലാതെ ഈ ലോകത്തില്‍ നാം കെട്ടിപ്പടുക്കുന്നതെല്ലാം ആത്മാവില്ലാത്ത ശൂന്യത മാത്രമാണെന്ന് പാപ്പാ പറഞ്ഞു. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് സാഹോദര്യം ആശംസിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതമോ സംസ്‌കാരമോ ആശയമോ ദേശമോ എന്തു തന്നെ ആയാലും നമെല്ലാവരും സഹോദരീസഹോദരന്മാരാണെന്ന ബോധ്യം വേണം. മനുഷ്യരുപത്തില്‍ ദൈവികത വെളിപ്പെടുത്തിയ ആളാണ് ക്രിസ്തു. നാം ഇന്ന് ലോകത്തില്‍ കാണുന്ന വ്യത്യസ്തകളെല്ലാം സൃഷ്ടിയുടെ സമ്പന്നതയുടെ അടയാളങ്ങളാണ്. എന്നാല്‍ അതിലെല്ലാം ഉപരി ദൈവപിതാവിന്റെ മക്കളെന്ന നിലയില്‍ നാം എല്ലാവരും സഹോദരങ്ങളാണ്, പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles